" ഫർഹാനാ " മെയ് 12ന് തിയേറ്ററുകളിൽ എത്തും.

 ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ്  ' ഫര്‍ഹാനാ ' മെയ് 12ന് തിയേറ്ററുകളിൽ എത്തും. 

ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ്  സംവിധായകൻ.  നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 


സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ  'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ്  ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീതസംവിധാനവും സാബു ജോസഫ്  എഡിറ്റിങ്ങും നിർവഹിക്കുന്നു. എല്ലാവരെയും ആകർഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറശിൽപികൾ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം.


ധീരൻ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തമായ  ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് ' ഫർഹാനാ ' നിർമ്മിക്കുന്നത്.


സി.കെ.അജയ് കുമാർ, 
( പി.ആർ.ഓ ) 


No comments:

Powered by Blogger.