"താനാരാ - WHO ARE YOU "ഹരിദാസ് -റാഫി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.


 "താനാരാ - WHO ARE YOU "ഹരിദാസ് -റാഫി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.


.........................,.............,.


വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താനാരാ എന്നു നാമകരണം ചെയ്തിരിക്കുന്നു.


റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ. ടോം ചാക്കോ , അജു വർഗീസ്, ദീപ്തി സതി, സ്റ്റേഹാ ബാബു, ചിന്നു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു..


കൃത്യതയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ എത്തപ്പെടുന്ന തോടെയുണ്ടാകുന്ന സംഭവങ്ങളാണ്അത്യന്തംരസാവഹമായമുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഹ്യൂമറും ത്രില്ലറും കോർത്തിണക്കിയ ഹ്യൂമർ ത്രില്ലർ ചിത്രമാണിത്.


വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവ ശങ്കരൻ ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം - വിഷ്ണു നാരായണൻ.എഡിറ്റിംഗ് - വി.സാജൻ.കലാസംവിധാനം - സുജിത് രാഘവ്.മേക്കപ്പ് - വൈശാഖ് കലാമണ്ഡലം.. കോസ്റ്റ്യും - ഡിസൈൻ - ഇർഷാദ് ചെറുകുന്ന് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ് ബഷീർ.ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ - രാജീവ് ഷെട്ടി.പ്രൊഡക്ഷൻ മാനേജർ - ഷാജി കോഴിക്കോട്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊട്ടുത്താസ്.


പാലാ, രാമപുരം കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.