വിശ്വാസവും അവിശ്വാസവും നിയമവും തമ്മിലുള്ള പോരാട്ടമാണ് "SECTION 306 IPC".



Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.



തിറ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണ് "SECTION 306 IPC " .ശ്രീനാഥ് ശിവ കഥയെഴുതി  സംവിധാനം ഈ ചിത്രം ചെയ്തിരിക്കുന്നു. 


ഇന്ത്യൻ പീനൽകോഡ് സെക്ഷൻ 306 പ്രകാരം ആത്മഹത്യ പ്രേരണ എന്ന സങ്കീർണ്ണമായ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്.  ഈ പ്രശ്നത്തിന്റെ നിയമപരവും സാമൂഹികവും വൈകാരികവുമായ വശങ്ങൾ ഈ സിനിമ ചർച്ചചെയ്യുന്നു.


കണ്ണൂർ, വടകര പ്രദേശങ്ങളിലുള്ള തിറ  എന്നകലാരൂപത്തെ കേന്ദ്രകഥാപാത്ര മാക്കി ഒരുക്കിയ  മലയാളത്തിലെ ആദ്യ  കുടുംബചിത്രമാണിത് . പെരുവണ്ണാൻ സമുദായത്തിന്റെ പച്ചയായ കഥ ഇതിലൂടെ അവതരിപ്പിക്കുന്നു. വിശ്വാസവും അവിശ്വാസവും നിയമവും തമ്മിലുള്ള പോരാട്ടമാണ് ഈ ചിത്രം ചൂണ്ടികാട്ടുന്നു.


യുവനോവലിസ്റ്റായ അശ്വതി മേലേപാട്ടിനെ ( ശിവകാമി ) ആത്മഹത്യയിലേക്ക് നയിച്ച  വാക്കുകൾ.ദൈവഹിതമായി  അത് അവളുടെ മരണത്തിലേക്ക് നയിച്ചു. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളിൽ നിന്നും  ഉണ്ടായാൽ  ഉള്ള കേസാണ്  "സെക്ഷൻ306 ഐപിസി " .


അഡ്വ.കെ.കെ.രാമദാസായി രൺജി പണിക്കരും ,അഡ്വ നന്ദയായി ശാന്തികൃഷ്ണയായും ,എസ് എച്ച് ഒ മുരളീധരനായി ശ്രീജിത്ത് വർമ്മയും, പവൻ മാധവായി രാഹുൽ മാധവും, ശങ്കരൻ നായരായി ജയരാജ് വാര്യരും, ബാലകൃഷ്ണനായി മൻരാജും, പ്രൊഫ.ഷീനയായി  മെറീന മൈക്കിളും വേഷമിടുന്നു. കലാഭവൻ റഹ്മാൻ,എം ജിശശി,പ്രിയനന്ദനൻ,റിയ,സാവിത്രിയമ്മ, പ്രിയ അനിൽ മാത്യൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 


ശ്രീവർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വി എച്ച് ദിനാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം പ്രദീപ് നായർ. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ  മാസ്റ്റർ ദീപാങ്കുരൻ എന്നിവരാണ്. ഗാനരചന  കൈതപ്രം ബി.കെ ഹരിനാരായണൻ. പശ്ചാത്തല സംഗീതം ബിജിബാൽ. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കല എം ബാവ. കോസ്റ്റ്യൂം ഷിബു പരമേശ്വരൻ. മേക്കപ്പ് ലിബിൻ മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കുഞ്ഞ്, മോഹൻസിനീലിമംഗലം.അസോസിയേറ്റ് ഡയറക്ടർസ് സുമിലാൽ, കിരൺ മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർഹുസൈൻ പ്രൊഡക്ഷൻ ഡിസൈനർ രെജിഷ് ഒറ്റപ്പാലം, പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ. 


സെക്ഷൻ 306 ഐ.പി.സി ആത്മഹത്യ പ്രേരണയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടനിയമപരമായപ്രത്യാഘാതങ്ങളെക്കുറിച്ചും സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു.മാനസികാരോഗ്യബോധവൽകരണത്തിന്റെയുംപിന്തുണസംവിധാനങ്ങളുടെയുംപ്രധാന്യംഊന്നിപ്പറഞ്ഞു കൊണ്ട്  , അതിജീവിച്ച കുടുബാംഗങ്ങളിൽ അത്മഹത്യയുടെ വൈകാരിക ആഘാതവും നഷ്ടത്തെ നേരിടുന്നതിൽ അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 


ആകർഷകമായ ആഖ്യാനവും ശക്തമായ അഭിനയ പ്രകടനങ്ങളും പ്രസക്തമായ സാമൂഹിക സന്ദേശവും ഈ സിനിമ നൽകുന്നു. 

No comments:

Powered by Blogger.