സനൂപ് സത്യന്റെ " രാമചന്ദ്രൻ Rtd. SI " ഏപ്രിൽ 20ന് ചിത്രീകരണം തുടങ്ങും . കലാഭവൻ ഷാജോൺ , അനു മോൾ മുഖ്യവേഷങ്ങളിൽ.



കലാഭവൻ ഷാജോൺ , അനു മോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " രാമചന്ദ്രൻ Rtd. SI ( Let's join the Investigation )  " എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 20 ന് തുടങ്ങും. 


ശങ്കർ രാമകൃഷ്ണൻ , എൻ.എം. ബാദുഷ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


AD 1877 പിക്ചേഴ്സ് , സെൻസ് ലോഞ്ച് എന്റെർടെയ്മെന്റ് എന്നിവയുടെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ് , സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധൻ രാജ്, ലക്ഷ്മി ദേവൻ, പ്രവീൺ എസ്., ശരത്ത് എസ് എന്നിവർ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻമാരുമാണ്. 


തിരക്കഥ സനൂപ് സത്യൻ , അനീഷ് വി ഹരിദാസ് എന്നിവരും,ജോ ക്രിസ്‌റ്റോ സേവ്യർ ഛായാഗ്രഹണവും , വിഷ്ണു ഗോപാൽ എഡിറ്റിംഗും , അനു ബി. നായർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവാരം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും , വിസ്മയ , ഷിന്റോ വർഗീസ് എന്നിവർ  ഡിസൈനും ഒരുക്കുന്നു. 


ഉണ്ണി സി. ചീഫ് അസോസിയേറ്റ് ഡയറ്കടറും, രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അസോസിയേറ്റ് ഡയറ്കടറൻമാരും , അഖിൽ ദാസ് , അനിൽ പേരൂർക്കട ,ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർ അസിസ്റ്റന്റ് ഡയറ്കടറൻമാരുമാണ് . സുധൻ രാജ് പ്രൊഡക്ഷൻ ഡിസൈനറും, സുനിൽ പേട്ട പ്രൊഡക്ഷൻ കൺട്രോളറുമാണ്.



സലിം പി. ചാക്കോ .

cpK desK.



No comments:

Powered by Blogger.