" ഖജുരാഹോ DREAMS "ഓഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി." ഖജുരാഹോ DREAMS "ഓഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി.


https://youtu.be/AFDe2rgqv08


ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന "ഖജുരാഹോ DREAMS " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ, കീർത്തി സൃരേഷ്, ടൊവിനോ തോമസ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ ഒഫിഷ്യൽ പേജിലൂടെ പുറത്തിറങ്ങി.


യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഒരുക്കിയാണ് ഈ ട്രയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നാൽപ്പത്തിയഞ്ചു ഡിഗ്രി ചൂടിലും കുളിരുനൽകുന്ന സ്ഥലം ഏതെന്നു ചോദിക്കുമ്പോൾ, അടിമാലി എന്ന ഉത്തരം ഏറെ ചിരി പരത്താൻ പോന്നതാണ്.


അല്ലടാ :  ഖജുരാഹോ .


രതിശിൽപ്പങ്ങളും , പുരാതന ചുവർ ചിതങ്ങളു മൊക്കെ നിറഞ്ഞു നിൽക്കുന്ന ഷേത്ര നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഖജുരാഹോ . പിന്നെ യൂത്തിന്റെ ഒരു സംഘം അങ്ങോട്ടേക്കു പുറപ്പെടുകയായി.


സൗഹൃദത്തിന്റെ അഞ്ചു കണ്ണികൾ. അവരുടെ ഖജുരാവുവിലേക്കുള്ള ആഘോഷത്തിമിർപ്പിലൂടെയുള്ള യാത്ര. നാലു ആണുങ്ങളും ഒരു പെൺകുട്ടിയും അടങ്ങുന്ന സംഘം. ഈയാത്രക്കിടയിലും പിന്നെ ഖജുരാഹോയിലുംഅവർക്കുണ്ടാകുന്ന അനുഭവങ്ങൾ... പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. യൂത്തിന്റെ ഒരു ലോകമാണ് ഈ സിനിമയെന്ന് ഈ ട്രയിലർ കാട്ടിത്തരുന്നു.മലയാളത്തിലെ ഏറ്റം ജനപ്രിയരായഒരുസംഘംഅഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെആകർഷകമാക്കുന്നു. ലീഡ് റോളിൽഎത്തുന്നത്അർജുൻ അശോകൻ, ശീനാഥ് ഭാസി, ധ്രുവൻ, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ്.ജോണി ആന്റണി , സോഹൻ സീനുലാൽ: സാദിഖ്, വർഷാവിശ്വനാഥ്, നേഹാ സക്സേനാ, നസീർ ഖാൻ, അശോക്, എന്നിവരും പ്രധാന താരങ്ങളാണ്.


തിരക്കഥ - സേതു ,ഗാനങ്ങൾ - ഹരി നാരായണൻ ,സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - പ്രദീപ് നായർ ,എഡിറ്റിംഗ് . ലിജോ പോൾ,കലാ സംവിധാനം - മോഹൻദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ.പ്രൊഡക്ഷൻ കൺട്രോളർ - .  സിൻ ജോ ഒറ്റത്തെ ക്കൽ.പ്രൊജക്ട് ഡിസൈനർ എൻ.എം ബാദ്ഷ.


ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

No comments:

Powered by Blogger.