" അങ്കിളും കുട്ട്യോളും " .


 " അങ്കിളും കുട്ട്യോളും " .


ദേശീയ അവാർഡ് ജേതാവ് മാസ്റ്റർ ആദീഷ് പ്രവീൺ,പൊറിഞ്ചു മറിയം ജോസ് ഫെയിം മാസ്റ്റർ അഭിനവ്, വെടിക്കെട്ട് ഫെയിം മാസ്റ്റർ സിജിൻ സതീഷ്, സീരിയൽ താരം അഗ്നിപ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എൻ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " അങ്കിളും കുട്ട്യോളും " .



എന്ന വെബ് സിരീസിന്റെ പൂജ വയനാട് മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രശസ്ത നടൻ അശോകൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.പുതുമുഖ ബാല താരങ്ങളായ ആൽഫ്രഡ് ,പാർത്ഥിവ്,ആദിത്,ആദർശ് തുടങ്ങിയവർക്കൊപ്പം പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഇന്നത്തെ മാതാ പിതാക്കൾ, യുവ തലമുറയിലെ കുട്ടികൾ, ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷം എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ഒരു ഫീൽ ഗുഡ് ജോണർ ചിത്രമാണ് " അങ്കിളും കുട്ട്യോളും"."നല്ല നാളേയ്ക്കായി ഇനിയെങ്കിലും നമ്മുക്ക് പ്രയത്നിക്കാമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഫാമിലി സെന്റിമെന്റൽ മോട്ടിവേഷണൽ ചിത്രമാണ്  "അങ്കിളും കുട്ട്യോളും " സംവിധായകൻ ജി കെ എൻ പിള്ള പറഞ്ഞു.ക്രൗഡ് ഫണ്ടിംഗ് ബാനറിൽ നിർമ്മിക്കുന്ന ഈ വെബ് സിരീസിന്റെ ഛായാഗ്രഹണം മഹേഷ് ലെൻസ്മാൻ നിർവ്വഹിക്കുന്നു.


സംഗീതം-അനൂപ് എ കമ്മത്ത് ,ഗായകർ-പി ജയചന്ദ്രൻ,മധു ബാലകൃഷ്ണൻ,പിഉണ്ണിക്കൃഷ്ണൻ,നടൻ അശോകൻ.സൗണ്ട് ഡിസൈനർ-ജിന്റോ ജോൺ.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.