"പഴംപൊരി "യിലൂടെ വിവേക് വൈദ്യനാഥൻ മികച്ച സംവിധായകൻ."പഴംപൊരി "യിലൂടെ വിവേക് വൈദ്യനാഥൻ മികച്ച സംവിധായകൻ.


നാഷണൽ ഫിലിം അക്കാദമി,നെഹ്‌റു യുവ കേന്ദ്ര സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് " പഴംപൊരി""അവൈറ്റഡ് " എന്നി ഷോർട്ട് ഫിലിമിലൂടെ വിവേക് വൈദ്യനാഥൻ കരസ്ഥമാക്കി.

ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാൻ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെഹൃദയസ്പർശിയായമുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് "പഴംപൊരി "


വിവേക് വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന " "പഴംപൊരി "സൈന വീഡിയോസ് യൂട്യൂബ് ചാനലിലൂടെ  പ്രേക്ഷകരുടെമുന്നിലെത്തുന്നു.സന്തോഷ്‌ ബാലരാമപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജു കൊടുങ്ങല്ലൂർ,മാസ്റ്റർ കൃഷ്ണദേവ് വിനോദ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന-വിനു തട്ടാംപടി,ഛായാഗ്രഹണം-മഹേഷ്‌ പട്ടണം,സംഗീതം-റെൽസ് റോപ്സൺ, പ്രൊഡക്ഷൻ കൺട്രോളർ-ഹോചിമിൻ കെ സി.വിവേക് വൈദ്യനാഥൻ സംവിധാനം ചെയ്ത മറ്റൊരു ഹ്രസ്വ ചിത്രമാണ്  "അവൈറ്റഡ് ".


വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിദംബരകൃഷ്ണൻ നിർമിച്ച ഈ ചിത്രത്തിൽ സ്നേഹതീരം എന്ന വൃദ്ധ സദനത്തിലെ അന്തേവാസിയായ നാരായണന്റെയും സൗമ്യയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.


ഏപ്രിൽ 25,26 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ചു നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.സ്വന്തം നിർമ്മാണ കമ്പനിയായ വിവർണ്ണഎന്റർടൈൻമെന്റ്സ്(വിവേക് വൈദ്യനാഥൻ പ്രൊഡക്ഷൻസ്)എന്ന ബാനറിൽ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ് വിവേക് വൈദ്യനാഥൻ.താര നിർണയവും മറ്റും പുരോഗമിക്കുന്നു.

No comments:

Powered by Blogger.