പ്രണയത്തിന്റെ മരണാനന്തര ജീവിതമാണ് " നീലവെളിച്ചം " .


Rating: 3.75 / 5.

സലിം പി. ചാക്കോ .

cpK desK.
ടോവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിഖ്  അബു സംവിധാനം ചെയ്ത ചിത്രമാണ് "നീലവെളിച്ചം " . 1964ൽ പുറത്തിറങ്ങിയ പ്രശസ്തമായ "ഭാർഗ്ഗവീനിലയം"  സിനിമയുടെ റീ- ഇമാജിനേഷനാണിത്. സ്റ്റാൻഡേർഡ് ഡോൾബി സിനിമ ഫോർമാറ്റിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്‌.


പ്രണയത്തിന്റെ മരണാനന്തര ജീവിതമാണ്"നീലവെളിച്ചം".പ്രണയവും മരണവും ഈ സിനിമയുടെ അന്ത്യമല്ല - തുടക്കമാണ്. നായികനായകൻമാരുടെ ദുർമരണം കൂടിയാണ് ഈ സിനിമ .വൈക്കം മുഹമ്മദ് ബഷീറിന്റെ "നീലവെളിച്ചം " എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ 'ഭാർഗ്ഗവീനിലയം'സിനിമയുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവരൂപത്തിൽ അധിക തിരക്കഥ ഒരുക്കിയിരിക്കുന്നത്  ഹൃഷികേശ് ഭാസ്കരനാണ്. 


സാഹിത്യക്കാരനായി ടോവിനോ തോമസും,ഭാർഗ്ഗവിയായി  റീമ കല്ലിങ്കലും , ശശികുമാറായി റോഷൻ മാത്യൂവും, നാരായണൻ എന്ന നാണു എട്ടനായി  ഷൈൻ ടോം ചാക്കോയും , രവിയായി ചെമ്പൻ വിനോദ് ജോസും, ചെറിയ പരീത് കണ്ണിയായി പ്രമോദ് വെളിയനാടും, കുതിരവട്ടം പപ്പു ആയി രാജേഷ് മാധവനും വേഷമിടുന്നു. ഇവരോടൊപ്പംഅഭിരാംരാധാകൃഷ്ണൻ,പൂജ മോഹൻ രാജ്, ഉമ കെ.പി , ദേവകി ഭാഗ് , ജെയിംസ് എലിയാസ് , ജയരാജ് കോഴിക്കോട,രഞ്ജികാങ്കോൽ ,നിസ്താർ സെയ്ദ് , അഖിൽ രാജ് വി.എ , ടി.വി രഞ്ജിത്ത് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.


പ്രഗത്ഭനായ സാഹിത്യക്കാരൻ  ഭാർഗ്ഗവീനിലയം എന്ന മാളികയിൽ താമസിക്കാൻ എത്തുന്നു. സാഹത്യക്കാരനും അദ്ദേഹത്തിന്റെ വേലക്കാരൻ ചെറിയ പരീത്ക്കണ്ണിയും ഇവിടെ ഒരു വിചിത്രമായ അസ്വതിത്വന്റെ സാന്നിദ്ധ്യം അവർ മനസിലാക്കുന്നു. ഇതൊരു പ്രേതാലയമാണെന്ന് നാട്ടുകാരിൽ നിന്ന് അവർ മനസിലാക്കുന്നു. മുൻ കെട്ടിട ഉടമയുടെ മകളുടെ പ്രേതം വേട്ടയാടുന്നു . സാഹിത്യക്കാരനും  വേലക്കാരനും വിചത്രമായ പല സംഭവങ്ങളെയുംഅഭിമുഖികരിക്കുന്നു. 
കാമുകൻ ശശികുമാർ ഭാർഗ്ഗവിക്ക്  എഴുതിയ കത്തുകൾ സാഹിത്യക്കാരൻ  കെട്ടിടത്തിൽ നിന്ന് കണ്ടെത്തുന്നു . അവരുടെ പ്രണയത്തെക്കുറിച്ചും ദാരുണമായ മരണത്തെക്കുറിച്ചും കത്തുകൾ ചില സൂചനകൾ നൽകുന്നു. ഈ വിഷയം സാഹിത്യക്കാരൻ  അന്വേഷിക്കുന്നു. തുടർന്ന് ഭാർഗ്ഗവിയുടെ കഥ എഴുതാൻ സാഹിത്യക്കാരൻ തയ്യാറാകുന്നു. നാട്ടുകാരിൽനിന്ന്ശേഖരിച്ചവിവരങ്ങളും കത്തുകളിലെ സുചനകളുമാണ് എഴുത്തിനെ സഹായിക്കുന്നത്. കവിയുംഗായകനുമായശശികുമാറു മായി ഭാർഗ്ഗവി പ്രണയത്തിലാക്കുന്നു. ഭാർഗ്ഗവിയുടെ അച്ഛന്റെ അനന്തരവൻ നാരായണനും ഭാർഗ്ഗവിയെ പ്രണയിക്കുന്നു. ദൃഷ്ടനായ നാരയണനെ ഭാർഗ്ഗവി വെറുക്കുന്നു. ശശികുമാറിന് പഴത്തിൽ വിഷയം കലർത്തി നാരായണൻശശികുമാറിനെ കൊലപ്പെടുത്തി. കാമുകന്റെ കൊലപാതകം അറിഞ്ഞ ഭാർഗ്ഗവിയെ നാണുക്കുട്ടൻ  കിണറ്റിൽ തള്ളിയിട്ട് കൊല്ലുന്നു. ഭാർഗ്ഗവി അത്മഹത്യ ചെയ്തുവെന്ന നാടെങ്ങും  പ്രചരിപ്പിക്കുന്നു. 


തന്നോട് അനുകമ്പയുള്ള പ്രേതത്തോട് നോവലിസ്റ്റ് കഥ വായിച്ചു കേൾപ്പിച്ചു. യഥാർത്ഥ കഥപുറത്ത് വരുബോൾ ഭാർഗ്ഗവിയുടെയുംശശികുമാറിന്റെയും മരണത്തിന് പിന്നീൽ താനാണെന്ന സത്യം പുറത്ത് വരുമെന്ന് നാരായണൻ  ഭയക്കുന്നു. 


കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ്, പി.ഭാസ്ക്കരൻ മാഷ്ടീമിന്റെഏവരുടെയുംഹൃദയത്തിൽ പതിപ്പിച്ച ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന  ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ, റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും  അവതരിപ്പിച്ചിരിക്കുന്നത് .


ഒ പി എം സിനിമാസിന്റെ  ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഗിരീഷ്ഗംഗാധരൻഛായാഗ്രഹണവും, വി.സാജൻ എഡിറ്റിഗും , സജിൻ അലി പുലക്കൽ, അബ്ബാസ് പുതുപറമ്പിൽ എന്നിവർ  സഹനിർമ്മാണവും ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ ജോതിഷ് ശങ്കർ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്,നിക്സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ്റോണക്സ്സേവ്യർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-- ആബിദ് അബു, അഗസ്റ്റിൻജോർജ്പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന , ആയിൻ കൊറിയോഗ്രാഫി സുപ്രിം സുന്ദർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. ഗാനങ്ങൾ കെ.എസ്. ചിത്ര , ഷഹബാസ് അമൻ എന്നിവരാണ്  ആലപിച്ചിരിക്കുന്നത് .


മരണാനന്തരവും നിദാന്തമായ ഏകാന്തതയാൽ ശിക്ഷിക്കപ്പെട്ട പെൺശരീരത്തിന്റെയും അവളുടെപ്രണയജീവിതത്തിന്റെയും വിമോചനമാണ് ഭാർഗ്ഗവിയുടെ ആത്മകഥനം.ഈ സിനിമ ദയകഥയോ പ്രേത സിനിമയോഅല്ല,കഥാക്കാരന്റെ വാക്കുകളിൽ പറഞ്ഞാൽ "പ്രേമത്തിന്റ ശവകുടീരം , പ്രേമത്തിന്റെ ശ്മശാനമാണ് " നീലവെളിച്ചം " . ഭാർഗ്ഗവി വിഷാദ മോഹനമായ ഒരു മധുരകാവ്യമാണ്.

" ഭാർഗ്ഗവീനിലയം"

..................................


1964 നവംബർ 22 നാണ് " ഭാർഗ്ഗവിനിലയം" റിലീസ് ചെയ്തത്. എ.വിൻസെന്റാണ് ചിത്രം സംവിധാനം ചെയ്തത് . വൈക്കം മുഹമ്മദ് ബഷീർ രചിച്ച നീലവെളിച്ചം എന്ന ചെറു കഥയുടെചലച്ചിത്രാവിഷ്കാരമാണ് "ഭാർഗ്ഗവിനിലയം".


മധു നോവലിസ്റ്റായും,പ്രേംനസീർ ശശികുമാറായും , വിജയ നിർമ്മല ഭാർഗ്ഗവിയായും , പി.ജെ. ആന്റണി നാരായണൻ നായരായും , അടൂർ ഭാസി ചെറിയ പരീത്കണ്ണിയായും, കോട്ടയം ശാന്ത സുമയായും, കുതിരവട്ടം പപ്പു കുതിരവട്ടം പപ്പുവായും, മാലശാന്ത ഭാർഗ്ഗവിയുടെ അമ്മയായും അഭിനയിച്ചു. ശോഭന പരമേശ്വരൻ നായർ പോസ്റ്റ്മാന്റെ റോളിൽ അതിഥി താരമായും അഭിനയിച്ചു.


*******************************************


No comments:

Powered by Blogger.