മറ ഒന്നുമില്ലാതെ മനുഷ്യർ ഒന്നിക്കുകയും പാടുകയും ചെയ്ത് സന്തോഷിക്കുന്ന സിനിമയാണ് "സുലൈഖ മൻസിൽ ".


Rating: 3.5 / 5.

സലിം പി. ചാക്കോ

cpK deK.



ഒരു മുസ്ലിം വിവാഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് " സുലൈഖ മൻസിൽ " . തിരൂർ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സുലൈഖ മൻസിലിന്റെ ജീവനാണ് ഹാല പർവീൺ( അനാർക്കലി മരയ്ക്കാർ ) . പ്രവാസിയായ അമീൻ കാസിമിന്റെ ( ലുക്ക്മാൻ അവറാൻ) വിവാഹ അലോചന ഹാലയ്ക്ക് വരുന്നു. ഈ വിവാഹത്തിന് ഹാല സമ്മതിക്കുന്നു.


മുൻപരിചയമില്ലാത്ത അമീനും ഹാലയും തമ്മിലുള്ള വിവാഹം വീട്ടുകാർ ഉറപ്പിക്കുന്നു. വീട്ടുകാരുടെ സമ്മതിന് വഴങ്ങിയ അവർ വിവാഹ തലേന്ന്അനുഭവിക്കുന്നഅത്മസംഘർഷങ്ങളും രണ്ട് വിടുകളിലെ കല്യാണ ഒരുക്കങ്ങളുമാണ് സിനിമയുടെ പ്രമേയം.


ഒരു മുസ്ലിം വിവാഹത്തിന്റെ മനോഹാരിത ഈ സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു. കുടുംബ ബന്ധങ്ങൾ തമ്മിലുള്ള സ്നേഹം , പ്രണയം എല്ലാം സിനിമ പറയുന്നു. തിയേറ്ററിനുള്ളിൽ ഒരു മുസ്ലിം വിവാഹത്തിന്റെ അന്തരീക്ഷം ഒരുക്കാൻ സംവിധായകന് കഴിഞ്ഞു. 


സമീർ ബാവ എന്ന സഹോദരനായി ചെമ്പൻ വിനോദ് ജോസ് വേഷമിടുന്നു. പ്രമോദ് വെളിയനാട്,ഷെബിൻ ജോൺസൺ ,ജോളി , ഗണപതി, അമൽദ, നിർമ്മൽ പാലാഴി , മാമുക്കോയ , ദീപ തോമസ്, രൂപ ലക്ഷ്മി, സുമി സുധീർ , ഡിബിൻ കലാഭവൻ , അനശ്വര , വിദ്യ ഷൈജു . അശ്വതി ടി. ആനന്ദ് , ജഗദീഷ് മാഷ് , ഹരി കർത്ത , ഹരികൃഷ്ണൻ , ആയിഷ സെബ, രാജേഷ് കുമാർ , ഗോകുലൻ പിലാശ്ശേരി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


മറ ഒന്നുമില്ലാതെ മനുഷ്യർ ഒന്നിക്കുകയും പാടുകയും ചെയ്ത് സന്തോഷിക്കുന്ന സിനിമയാണ് സുലൈഖ മൻസിൽ...നമ്മളറിയാതെ നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെടുന്ന നിസ്സഹായതയുടെ ചില സങ്കട ക്കടലുകൾ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കയറിയിറങ്ങാം...


ക്ലൈമാക്സിൽ മൊല്ലാക്ക പെണ്ണിന്റെ സഹോദരൻ സമീർ ബാവയോട് ചോദിക്കുന്നു. 

"സമീറേ; ജി ഓളോട് സമ്മതം ചോയിച്ചാ...

ഇല്ലെങ്കിൽ ചോയിക്ക് ....

എല്ലാരും കേൾക്കെ ചോയിക്ക് ....

 

തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്റഫ്  ഹംസ മറ്റൊരു മികച്ച സിനിമ കൂടി പ്രേക്ഷകർക്ക് സമർപ്പിച്ചിരിക്കുന്നു.

No comments:

Powered by Blogger.