" യാത്തിസെയ് " നാളെ തിയേറ്ററുകളിലേക്ക്.


 

ധരണി രസേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ആക്ഷൻ സാഹസിക ചിത്രം " യാത്തി സെയ് " നാളെ ( ഏപ്രിൽ 21 ) തിയേറ്ററുകളിൽ എത്തും. 


ശക്തി മിത്രൻ , സെയോൺ , രാജലക്ഷ്മി , ഗുരു സോമസുന്ദരം, ചന്ദ്രകുമാർ, സെമ്മലർ അന്നം , സുബത്ര , സമർ , വിജയ് സെയോൺ , വൈദേഹി അമർനാഥ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അഖിലേഷ് കാത്ത മുത്ത് ഛായാഗ്രഹണവും , മഹേന്ദ്രൻ ഗണേശൻ എഡിറ്റിംഗും , ചക്രവർത്തി സംഗീതവും നിർവ്വഹിക്കുന്നു.


ഐനാർ വംശത്തിൽ നിന്നുള്ള ഉഷ്ണരക്തനായ യോദ്ധാവ് കോധി , ചോള കൊട്ടാരം തിരിച്ച് പിടിക്കാൻ പാണ്ഡ്യൻ രാജാവായ രണധീരനെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിലേക്ക് പോകുന്നു. നൂറ് കണക്കിനാളുകളുള്ള താഴ്ന്ന നിലയിലുള്ള ചോള വംശത്തിലെ ഒരു അധ:സ്ഥിത സൈനികന്റെ കഥയാണിത്. സലിം പി. ചാക്കോ .


No comments:

Powered by Blogger.