"മനുഷ്യർ എപ്പോഴും അവരുടെ ചുറ്റുപാടുകൾക്ക് അടിമകളാണ് " .Rating : 3.5 / 5

സലിം പി ചാക്കോ .

cpK desK.


ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം  " കൊറോണ പേപ്പേഴ്സ് " ഈസ്റ്ററിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി.


"മനുഷ്യർ എപ്പോഴും അവരുടെ ചുറ്റുപാടുകൾക്ക് അടിമകളാണ് "ഇതാണ് സിനിമയുടെ പ്രമേയം. 


തമിഴ് താരം ഗായത്രി ശങ്കറാണ് ഈ ചിത്രത്തിലെ നായിക. "ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ഈ  ചിത്രത്തിനുണ്ട്.


സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യഷെട്ടി,പി.പികുഞ്ഞികൃഷ്ണന്‍,മണിയന്‍പിള്ള രാജു, ജീൻ പോൾലാൽ, ശ്രീധന്യ, വിജിലേഷ് കാര്യയാട് , മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ, ജെയിസ് ജോസ്, ഫ്രാങ്കോ ഫ്രാൻസിസ്, ഗീതി സംഗീത ,  പ്രശാന്ത് നായർ എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ അതിഥി താരമാണ്. 


ശ്രീഗണേഷ് കഥയും,ദിവാകര്‍ എസ്. മണിഛായാഗ്രാഹണവും, എഡിറ്റിംഗ് എം.എസ് അയ്യപ്പന്‍ നായരും ഒരുക്കുന്നു. 


എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഷാനവാസ്ഷാജഹാന്‍,സജി, കലാസംവിധാനം  മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാൻ കെ എസ്തപ്പാൻ, കോസ്റ്റ്യൂം ഡിസൈനര്‍  സമീറ സനീഷ്, മേക്കപ്പ്  രതീഷ് വിജയന്‍, ആക്ഷന്‍രാജശേഖര്‍, സൗണ്ട് ഡിസൈന്‍  എം.ആര്‍ രാജാകൃഷ്ണന്‍ എന്നിവരാണ്  മറ്റ് അണിയറപ്രവര്‍ത്തകര്‍.


ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ്നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാലിന്റെ " ഒപ്പം " എന്ന സിനിമയ്ക്ക്ശേഷംപ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രം കൂടിയാണിത്.


പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലർ  ചലച്ചിത്രാനുഭവം നൽകുന്നു ഈ സിനിമ. ഷെയ്ൻ നിഗം എസ്. ഐ രാഹുൽ നമ്പ്യരായും,  ഗായത്രി ശങ്കർ എസ്.പി. ഗ്രേസി മാത്യുസായും, ഷൈൻ ടോം ചാക്കോ കാക്ക പാപ്പി എന്ന പാപ്പനായും , സിദ്ദിഖ് ശങ്കർരാമനായും , വിനീത് ശ്രീനിവാസൻ മുസ്തഫയായും , പി.പി കുഞ്ഞികൃഷ്ണൻ  എസ്.ഐ അപ്പുക്കുട്ടിയായും  മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. 

No comments:

Powered by Blogger.