മാത്യു തോമസ്-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ 'നെയ്‌മർ' ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നെയ്മർ ഒരു നാടൻ നായക്കുട്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ .


മാത്യു തോമസ്-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ 'നെയ്‌മർ'  ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നെയ്മർ ഒരു നാടൻ നായക്കുട്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ .


കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, നെയ്മറിൻ്റെ കഥയിലേക്കും കുസൃതി കുടുക്കയായ നായ്ക്കുട്ടിയിലേക്കും എത്തിയത് എങ്ങനെയാണെന്ന് വിവരിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 


രണ്ടര മാസം പ്രായമുള്ള ഒരു നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബ്രീഡ് നായ്ക്കുട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും നെയ്മർ സിനിമയിൽ ചെയ്യുന്നുണ്ട്. 

ഇത്തരമൊരു പരീക്ഷണം മലയാള സിനിമയിൽ ആദ്യമാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കഥയ്ക്ക് ഇണങ്ങുന്ന രൂപവും കുസൃതിത്തരവുമുള്ള നാടൻ നായക്കുട്ടിയെ കണ്ടെത്താൻ നടത്തിയ യാത്രകളിലെ രസകരമായ നിമിഷങ്ങളും അണിയറ പ്രവർത്തകർ വീഡിയോയിൽ പങ്കുവയ്ക്കുന്നു. 


നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 


സംഗീതം ഷാന്‍ റഹ്‌മാന്‍, ഛായാഗ്രഹണം ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍. കല നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി കെ ജിനു, പി ആര്‍ ഒ എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

'അവനെ കണ്ടില്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാവാല്ലായിരുന്നു'; നെയ്മറിന്റെ  അണിയറ പ്രവർത്തകർ പറയുന്നു, ഇന്റർവ്യൂ കാണാം.


https://youtu.be/HzGhEKU-07A


വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ്  കഥയും സംവിധാനവും പൂർത്തീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ , മലയാളത്തിലെ ഹിറ്റ് കോംബോയായ് മാറിയ മാത്യു - നസ്ലിൻ എന്നിവർക്കൊപ്പം  വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി തുടങ്ങിയവരും അണിനിരക്കുന്നു. 


മലയാളം - തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത്  ആദർശും പോൾസനും ചേർന്നാണ്.   സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മർ മൂവിയുടെ സംഗീതം ഷാൻ റഹ്മാനും ബിജിഎം  ഗോപി സുന്ദറും   നിർവഹിച്ചിരിക്കുന്നു. എൺപത് ദിവസമെടുത്ത് ചിത്രീകരണം പൂർത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫർ ആൽബി ആന്റണിയാണ്. ഇന്ത്യൻ സിനിമയിൽ ചർച്ചചെയ്യപ്പെട്ട സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രമായിരുന്നു കാന്താര. ഈ ചിത്രത്തിന്റെ സിനിമയുടെ വി എഫ് എക്സ് നിർവഹിച്ചിരിക്കുന്ന 'ലവകുശ' തന്നെയാണ് നെയ്മറിന്റെയും  വി എഫ് എക്സ് സംവിധാനം പൂർത്തീകരിച്ചിരിക്കുന്നത്.


ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം . നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയാണ് . ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ  സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസുമാണ് . നെയ്മറിന്റെ കോസ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും, ഉദയ് രാമചന്ദ്രൻ എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറുമാണ്.

No comments:

Powered by Blogger.