മികച്ച കാഴ്ചാനുഭവം നൽകി " പാച്ചുവും അൽഭുത വിളക്കും " .
Rating : 3.5 / 5.

സലിം പി. ചാക്കോ .

cpK desK.


ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " പാച്ചുവും അത്ഭുതവിളക്കും " .


മുംബൈയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചില രംഗങ്ങൾ ഉൾപ്പെടുത്തിയ " ചാൽതേ രഹോ" ... എന്ന ഹിന്ദി ഗാനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. 


കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അയുർവേദ സ്ഥാപനത്തിന്റെ ശാഖയുടെ ഉടമസ്ഥനാണ് പ്രശാന്ത് എന്ന പാച്ചു ( ഫഹദ് ഫാസിൽ ) . ആറ് വർഷത്തെ കഠിനാധ്വാനം മുലം സാമ്പത്തികഭദ്രത സ്ഥാപനത്തിന് ഉണ്ടാവുന്നു. പുതിയ സെൽസ്മാനെ ( അൽത്താഫ് സലിം) നിയമിക്കുന്നു.  34 വയസ് ആണെങ്കിലും പ്രശാന്ത് വിവാഹിതനല്ല. ഇതിൽ മാതാപിതാക്കളായ ( മുകേഷ് , ശാന്തി കൃഷ്ണ) എന്നിവർ വിഷമത്തിലുമാണ്. കടയുടെ ലൈസൻസ് പുതുക്കുന്നതിനും കുടുതൽ അയൂർവേദ മരുന്നുകൾ ശേഖരിക്കുന്നതിനുമായി നാട്ടിലേക്ക് പ്രശാന്ത് പോകുന്നു. തിരികെ മുംബൈയിലേക്ക് വരുമ്പോൾ കെട്ടിട ഉടമസ്ഥൻ റിയാസ് ( വിനീത് ) തന്റെ അമ്മ ലൈലയെ ( വിജി വെങ്കിടേഷ് ) കൂടി കൂടെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു.  റിയാസ് പ്രശാന്തിന് ഒരു ഐഫോൺ വാഗ്ദാനം ചെയ്യുന്നു.   


ടെയിൻ യാത്രക്കിടയിൽ പ്രശാന്ത് അറിയാതെ ലൈലാ ഗോവയിൽ ഇറങ്ങുന്നു. ലൈലയുടെ വീട്ടുജോലി ക്കാരിയുടെ പഠിക്കാൻ സമർത്ഥയായ പെൺക്കുട്ടി നിധിയെ (ധ്വനി രാജേഷ് ) ഒരു കഫേയിൽ ജോലി ചെയ്യാൻ രണ്ടാനമ്മയും അവളുടെ ഗുണ്ടകളും ചേർന്ന് നിർത്തുന്നു. നിധിയെ സഹായിക്കാൻ തയ്യാറാക്കുന്ന  ഹംസധ്വനിയെ ( അഞ്ജനപ്രകാശ് ) പ്രശാന്ത് കണ്ടുമുട്ടുന്നു. 


ഹംസധ്വനിയുമായുള്ള പ്രശാന്തിന്റെ പ്രണയം രണ്ടാം പകുതിയിൽ കേന്ദ്ര ബിന്ദുവാകുന്നു. നിധിയെ സുരക്ഷിതമായി ലൈലായുടെ വീട്ടിൽ എത്തിക്കാനുള്ള പ്രശാന്തിന്റെ യാത്രയാണ് ഈ സിനിമ .


അന്തരിച്ച ഇന്നസെന്റ്, ഇന്ദ്രൻസ് , ശ്രീകാന്ത് മുരളി , നന്ദു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ശരൺവേലായുധൻഛായാഗ്രഹണവും ,ജസ്റ്റിൻ പ്രഭാകർ സംഗീതവും ,മനു മഞ്ജിത് ഗാന രചനയും ,ഉത്തര മേനോൻ കോസ്റ്റുസും, രാജീവൻ പ്രൊഡക്ഷൻ ഡിസൈനും ,അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ട് ഡിസൈനും ,അജി കുറ്റിയാനി കലാസംവിധാനവും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും ,സിനോയ് ജോസഫ് സൗണ്ട് മിശ്രണവും, പാണ്ഡ്യൻ മേക്കപ്പും ,മോമി സ്റ്റിൽസും ,അരോൺ മാത്യു അസോസിയേറ്റ് ഡയറ്കടറും ,ഭദ്ര ഹൗസ് ഡിസൈനും നിർവ്വഹിക്കുന്നു. 


ഫുൾമൂൺ സിനിമയും അഖിൽ സത്യൻ ഫിലിംസുംചേർന്നാണ്ചിത്രംഅവതരിപ്പിച്ചിരിക്കുന്നത്.സേതുമണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഘം റിലീസ്  ഈ ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.അഭിനേതാക്കളുടെ മികച്ച അഭിനയം പ്രേക്ഷകർക്ക് അസ്വാദ്യക്കരമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. നവാഗതരായ വിജി വെങ്കിടേഷ്, അഞ്ജന പ്രകാശ് , ധ്വനി രാജേഷ് എന്നിവർ തങ്ങളുടെ വേഷങ്ങളിൽ മികവ് പുലർത്തി. ഫഹദ് ഫാസിലിന്റെ പ്രശാന്ത് എന്ന പാച്ചുവും , വിനീതിന്റെ റിയാസും ശ്രദ്ധേയം. 


             " I Miss You Pachu "


* * സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമായിരുന്നു. 

No comments:

Powered by Blogger.