പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച അവതരിപ്പിക്കുന്ന സ്റ്റെഫി സേവ്യറിന്റെ " മധുര മനോഹര മോഹം" എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.




സ്റ്റെഫി സേവ്യറിന്റെ " മധുര മനോഹര മോഹം"ട്രയിലർ പുറത്തിറങ്ങി.


https://youtu.be/HTbCOp1NSqA


"തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.

ലോണെടുത്തു വാങ്ങിയതാ പശുക്കളെ..

എന്തു പറയാനാ...! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..

എന്നിട്ട് - ?

അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷി 

ആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി.

അപ്പോ ആനയോ?

ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്."


സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരമനോഹര മോഹം എന്ന ചിത്രത്തിലെ രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. ചിത്രത്തിൻ്റെ ട്രയിലറിലൂടെയാണ്  ഈ സംഭാഷണങ്ങൾപുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി.


ആനപ്പുറത്തു കയറി, ഒളിച്ചോടിയെന്ന് പറയുന്ന നിഷ്ക്കളങ്കയായ ഒരു മാതാവ്. ബിന്ദു പണിക്കരുടെ ഈ വാക്കുകളും.എന്നിട്ട് ആനയോ എന്നു ചോദിക്കുന്ന അൽത്താഫിൻ്റ മറുപടിയും ആരെയും പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്.


പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും',കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.ഇങ്ങനെയുള്ള ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


സൈജു ക്കുറുപ്പ് , ,ഷറഫുദ്ദീൻ, രെജീഷാ വിജയൻ ,അർഷാബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ ,ബിജു സോപാനം, സുനിൽ സ്വഗത, മീനാക്ഷി, മധു ,ജയ് വിഷ്ണു, നിബു മാത്യു എന്നിവരും പ്രശസ്ത യൂട്യൂബറായ സഞ്ജു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രചന - മഹേഷ് ഗോപാൽ- ജയ് വിഷ്ണു .സംഗീതം -ഹിഷാം അബ്ദുൾ വഹാബ് .ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ് - അപ്പു ഭട്ടതിരി ,കലാസംവിധാനം - ജയൻ ക്രയോൺമേക്കപ്പ് - റോണക്സ് സേവ്യർ ,കോസ്റ്റ്വും: ഡിസൈൻ -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്' പ്രദീപ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -- സുഹൈൽ, അബിൻ എടവനക്കാട് 'പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. വാഴൂർ ജോസ് ( പി.ആർ. ഓ )


ബീത്രീഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.മെയിൽ ചിത്രം തിയേറ്ററുകളിൽ എത്തും. 


SPC .


No comments:

Powered by Blogger.