"ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട് " ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. "ഡാർക്ക് ഷെയ്ഡ്സ്  ഓഫ് എ സീക്രെട് " ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 


വിദ്യ മുകുന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഡാർക്ക് ഷെയ്ഡ്സ്  ഓഫ് എ സീക്രെട് " എന്ന ചിത്രത്തിൽ ഫൈസൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവ നടനാണ് വിഷ്‌ണു ദാസ്  കെ. കണ്ണൂർ ധർമശാല സ്വദേശി . തീയേറ്റർ ആർട്ടിസ്‌റ്റ്. നിലവിൽ എറണാകുളത്ത് ഏഷ്യൻ മീഡിയ ഗ്രൂപ്പ് എന്ന വിദേശ കമ്പനിയിൽ  ജോലി ചെയ്യുന്നു.


സ്കൂൾതലത്തിൽ കലാ കായിക മല്സരങ്ങളിൽ സജീവമായിരുന്ന വിഷ്‌ണു കോളേജ് പഠനകാലത്ത് തുടർച്ചയായി രണ്ടുതവണ കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി , ഇംഗ്ലീഷ് നാടക മത്സരങ്ങളിൽ മികച്ച നടനായി തെരഞ്ഞെടുക്കപെട്ടു . പിന്നീട് കുറച്ചു കാലം തീയേറ്റർ മേഖലയിൽ സഹായിയായി പ്രവര്‍ത്തിച്ചു. വിഷ്ണുവിന്റെ സിനിമയിൽ അഭിനയിക്കുക  എന്ന മോഹം സഫലമാവുകയാണ്  "ഡാർക്ക് ഷെയ്ഡ്സ്  ഓഫ് എ സീക്രെട് " ലൂടെ.


രാജീവൻ വെള്ളൂർ,രവി ദാസ്, വിഷ്ണു,സെബിൻ,നെബുലബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം  കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


നിലാ ക്രീയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ  നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്സിങ്-ടി കൃഷ്ണനുണ്ണി,അരുൺ വർമ്മ ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.