കാലങ്ങൾക്കിപ്പുറം പുതുമുഖങ്ങൾ മാത്രം അണിനിരക്കുന്ന ഒരു വ്യത്യസ്ഥ സിനിമ " നന്നായിക്കുടെ " ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും.




ദൈവിക്ക്‌ പ്രോഡക്ഷൻ്റെ ബാനറിൽ  മുൻ മിസ്സിസ് സൂപ്പർ മോഡൽ ഓഫ് ഇന്ത്യ 2021,  ഡോ.ജാനറ്റ് .ജെ മലയാള ചലച്ചിത്ര രംഗത്തു രചനയും ,സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം  "നന്നായിക്കൂടെ " ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും.


കണ്ടും കേട്ടുമറിഞ്ഞ കഥകളികൾ നിന്നും വളരെ വ്യത്യസ്തമായി ഇങ്ങനെ ആയിരുന്നെങ്കിലെന്നുനമ്മളോരോരുത്തരും ആഗ്രഹിക്കുന്ന ഒരു ജീവിത സാഹചര്യം വളരെ മനോഹരമായി നമുക്ക് മുൻപിൽ തുറന്നു കാട്ടുകയാണ് .ജാതിയുടെയും ,മതത്തിന്റെയും വർഗീയതയുടെയും പേരിൽ വിഭജിക്കപ്പെട്ടയീ ലോകത്തു വ്യത്യസ്ത സാഹചര്യങ്ങളിലും ,വിശ്വാസങ്ങളിലുംനിലവാരങ്ങളിലുമുള്ള ഏഴ് പേർ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരക്കുന്നു .അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും , സ്നേഹത്തിന്റെയും കഥയാണ് "നന്നായിക്കൂടെ".


അവർക്കു ചുറ്റുപാടുകളിൽ നിന്നും നേരിടേണ്ടി വന്ന അസഹിഷ്ണുതയും ,അവഗണനയുടെയും കരുത്തിൽ അവരൊരുമിച്ചു ഒരാൾ മറ്റൊരാൾക്ക് കരുതലായി  മുന്നേറുന്നതിന്റെ മനോഹരമായ നേർ കാഴ്ച്ചയാണീ ചിത്രം . അഭിനയത്തിലെ അസാമാന്യമായ കഴിവും ,കഠിന പ്രയത്നവും കൈമുതലായുള്ള പുതുമുഖങ്ങളും ,ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുമു ള്ള ഒരു പറ്റം ചെറുപ്പക്കാരുടെ അതി ഗംഭീര പ്രകടനം കൂടിയാണീ ചിത്രം .


രചന,സംവിധാനം, നിർമ്മാണം ഡോ.  ജാനറ്റ് .ജെ , ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടർ ,മെജോ ജോസഫ്, മ്യൂസിക്ഡയറക്ടർശ്രീരാഗ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ Dr .ബിജു .കെ .ആർ.


സൂരജ് തേലക്കാട്, കണ്ണൻ ,ആരതി കെ .ബി ,പ്രിയ മരിയ ,ആസിഫ് മുഹമ്മദ് ,റീബ ചെറിയാൻ ,ഋഷിഖ് ഷാജ് ,സുദർ ,മേജ്ജോ ജോസഫ് ,& ഡോ. .ജാനറ്റ് .ജെ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.