" ഓളം " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 ഓളം .


വിഎസ് അഭിലാഷ്,ലെന എന്നിവരുടെ തൂലികയിൽ വിരിഞ്ഞ കഥയ്ക്ക് അർജുൻ അശോകന്റെ പകർനാട്ട ത്തിൽ  ദൃശ്യചാരുത പകർന്നിരിക്കുന്ന "ഓളം " എന്ന  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.


പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു.ലെനയും വിഎസ് അഭിലാഷും ചേർന്ന് രചന നടത്തി നൗഫൽ പുനത്തിൽ നിർമ്മിക്കുന്ന ചിത്രമാണിത്.              ഛായാഗ്രഹണം  നീരജ് രവി &അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി.മ്യൂസിക് ഡയറക്ടർ അരുൺ തോമസ്. ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ശ്രേണിയിലാണ്   കഥ പറഞ്ഞിരിക്കുന്നത്.


അർജുൻ അശോകൻ, ലെനാ,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് പ്രധാന അഭി നേതാക്കൾ. കോ -പ്രൊഡ്യൂസർ സേതുരാമൻ കൺകോൾ.ലൈൻ പ്രൊഡ്യൂസർ വസീം ഹൈദർ.ഗ്രാഫിക് ഡിസൈനർ  കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ വേലു വാഴയൂർ . കോസ്റ്റും ഡിസൈനർ ജിഷാദ് ഷം സുദ്ദീൻ,കുമാർ എടപ്പാൾ. മേക്കപ്പ് ആർജി വയനാടൻ &റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. ഡിസൈൻസ് മനു ഡാവിഞ്ചി.


 പി ആർ ഓ എം കെ ഷെജിൻ.

No comments:

Powered by Blogger.