മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം "നെയ്മർ ഇൻട്രോ ടീസർ.



മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം "നെയ്മർ ഇൻട്രോ ടീസർ.


https://youtu.be/3WTPQX-PdT4


ജോ ആൻഡ് ജോയ്ക്ക് ശേഷം  മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന "നെയ്മർ" എന്ന ചിത്രത്തിന്റെ ഇൻട്രോ ടീസർ റിലീസ് ചെയ്തു.

വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ  ബാനറിൽ പദ്മ ഉദയ്  നിർമ്മിക്കുന്ന "നെയ്മർ" നവാഗതനായ സുധി മാഡിസൻ  കഥയെഴുതി സംവിധാനം ചെയ്യുന്നു.


ആദർശ് സുകുമാരൻ,പോൾസൻ സ്കറിയഎന്നിവർചേർന്ന്തിരക്കഥ,സംഭാഷണമെഴുതുന്നു.ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ്  ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.


കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് .സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ.കല-നിമേഷ് എം താനൂർ,  വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു.


മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.