‘ജാനകി ജാനെ‘യിൽ വിനീത് ശ്രീനിവാസൻ .


 


‘ജാനകി ജാനെ‘യിൽ വിനീത് ശ്രീനിവാസൻ .


ഗൃഹലക്ഷ്മി പ്രോഡക്ഷൻസിന്റെ ബാനറിൽ എസ് ക്യൂബ് നിർമ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിക്കുന്നത്. വരികൾ വിനായക് ശശികുമാറാണ്. യുവതലമുറയിലെ ശ്രദ്ധേയനായ സിബി മാത്യു അലക്സാണ് സംഗീത സംവിധാനം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ പശ്ചാത്തലസംഗീതമൊരുക്കിയാണ് സിബി മാത്യു അലക്സ്‌ മലയാള സിനിമയിൽ ഇടം പിടിച്ചത്.
സൈജുകുറുപ്പും നവ്യാ നായരും പ്രധാനവേഷങ്ങളിലെത്തുന്ന ‘ജാനകി ജാനെ’യിൽ ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ‘ജാനകി ജാനേ’ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.


ഛായാഗ്രഹണം: ശ്യാം പ്രകാശ്, എഡിറ്റിംഗ്: നൗഫൽ അബ്ദുള്ള, മേക്കപ്പ് ശ്രീജിത്ത്‌ ഗുരുവായൂർ, ടൈറ്റിൽ സോങ്: കൈലാസ് മേനോൻ, ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, ആർട്ട്: ജ്യോതിഷ് ശങ്കർ, ചീഫ് അസോ. ഡയറക്ടര്‍: രഘുരാമ വര്‍മ്മ, കോസ്റ്റും ഡിസൈനർ: സമീറ സനീഷ്, കോ റൈറ്റര്‍: അനില്‍ നാരായണന്‍, അസോ.ഡിറക്ടര്‍സ്: റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പി.ആര്‍.ഓ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ്: ഓള്‍ഡ്‌ മോങ്ക്‌, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.