സുരാജ് വെഞ്ഞാറമൂടിന്റെ മിന്നുന്ന അഭിനയ മികവിൽ " ഹിഗ്വിറ്റ " .




Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.


മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട "ഹിഗ്വിറ്റ" തിയേറ്ററുകളിൽ എത്തി. ഈ സിനിമയുടെ പേര് വിവാദമായതിന്റെപേരിൽചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു.


സുരാജ് വെഞ്ഞാറമ്മൂടും, ധ്യാൻ ശ്രീനിവാസനുംപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്  "ഹിഗ്വിറ്റ " . ഹേമന്ത് ജി.നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. 


കണ്ണൂരിലെ ആർ.പി.ഐ ( എം ) നേതാവ് പന്ന്യയൂർ മുകുന്ദന്റെയും
ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന സിനിമയാണ് "ഹിഗ്വിറ്റ " . അയ്യപ്പദാസ് എന്ന ഗൺമാനെ ധ്യാൻ ശ്രീനിവാസനും, പന്ന്യയൂർ മുകുന്ദൻ എന്ന ആർ.പി.ഐ (എം) നേതാവിനെ സുരാജ്  വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു. അയ്യപ്പദാസിന്റെ പിതാവ് സർവ്വീസിൽ ഇരികെ മരിച്ചു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ 
ജോലിയിൽ അശ്രീതർ 
പ്രവേശിക്കണമെന്നാണ് നിയമം. അയ്യപ്പദാസിന്റെ കാര്യത്തിൽ രണ്ട് വർഷംകഴിയുകയുംചെയ്തു.ഭരിക്കുന്ന പാർട്ടിയുടെ സഹായത്തോടെ അയ്യപ്പദാസിന് പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിക്കുന്നു. രണ്ട് വർഷത്തിന് ശേഷം 
അനിഷേധ്യ നേതാവായ കണ്ണൂരിലെ മുൻനിര നേതാവ് സ. പന്ന്യയൂർ മുകുന്ദൻ്റെ ഗൺമാനായിട്ടായിരുന്നു  നിയമനം.ഭയം കുടെപ്പിറപ്പായ
അയ്യപ്പദാസിൻ്റെ പിന്നീടുള്ള ജീവിതമാണ്  ഈ സിനിമ.


നമ്മുടെ സമൂഹത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങളിലൂടെയുംകഥാപാത്രങ്ങളിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. നമ്മുടെ സമൂഹത്തിൻ്റെ ഒരു നേർക്കാഴ്ച എന്നുതന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.


മനോജ്.കെ.ജയനും ( ആർ.പി.ഐ (എം) ജില്ല സെക്രട്ടറി), ഇന്ദ്രൻസും ( കുഞ്ഞനന്ദൻ മാഷ് ), അബു സലിം (എസ്.പി പ്രേമചന്ദ്രൻ ), വിനീത്കുമാർ ( ഗുണ്ട വിഷ്ണു), വിജയ് ഇന്ദുചൂഡൻ ( നാഥീർ), സങ്കീർത്തന ( ശരണ്യ ), നവാസ് വള്ളിക്കുന്ന് ( (പോലീസ് കോൺസ്റ്റബിൾ ) കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ,  മനോജ് കെ.യൂ, പുന്നപ്ര ബൈജു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റും,വിനായക് ശശികുമാർ , ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽരാജ് സംഗീതവും ,ഫാസിൽ നാസർ ഛായാഗ്രഹണവും,പ്രസീത് നാരായണൻ എഡിറ്റിംഗും ,
സുനിൽകുമാർ കലാസംവിധാനവും,
അമൽചന്ദ്രൻ മേക്കപ്പും, നിസാർ റഹ്മത്ത്കോസ്റ്റ്യും  ഡിസൈനും നിർവ്വഹിക്കുന്നു.  


ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  കുടമാളൂർ രാജാജി.അസ്സോസ്സിയേറ്റ് ഡയറക്ടേറ്സ് അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ ,
സഹ സംവിധാനം. റെജി വാൻ, സക്കീർഹുസൈൻ,.കൃഷ്ണകുമാർ, അബ്ദുള്ള,പ്രൊഡക്ഷൻ മാനേജേഴ്സ്.നോബിൾ ബേക്കബ്, എബികോടിയാട്ട്,പ്രൊഡക്ഷൻഎക്സിക്കുട്ടീവ്.രാജേഷ്മേനോൻ.പ്രൊഡക്ഷൻ കൺട്രോളർ അലക്സ്ഈ, കുര്യൻ. പി.ആർ.ഓവാഴൂർജോസ്തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയുമാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. 


പന്ന്യന്നൂർ മുകുന്ദൻ എന്ന ശക്തനായ രാഷ്ട്രീയക്കാരൻഎതിരാളികളെ
ക്കാൾ മുന്നിൽ നിൽക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ശ്രദ്ധേയം. 


രാഷ്ട്രീയ സിനിമകളുടെ ഇടമായ കണ്ണൂരിലാണ് ഈ സിനിമയും നടക്കുന്നത്. പന്ന്യയൂർ മുകുന്ദൻ പോലും സുപരിചിതനായ ഒരു കാർഡ് ബോർഡ് കഥാപാത്രമാണ്. പലപ്പോഴും വസ്തുതകൾക്ക് സ്വാതന്ത്ര്യം നൽകുകയും ഭൂരിപക്ഷം ഭാഗങ്ങളിലും ഏകപക്ഷീയവുമാണ്.ആക്രമണങ്ങളും കൊലപാതകങ്ങളും സാധാരണ സംഭവങ്ങളാണെന്ന നിർദ്ദേശങ്ങൾ പ്രമേയത്തിൽ  ചൂണ്ടികാണിക്കുന്നു.  


അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ നേതാക്കളും പാർട്ടിയ്ക്ക് വേണ്ടി  ഒറ്റക്കെട്ടായി തുടരുമെന്നതും  ചൂണ്ടികാണിക്കപ്പെടുന്നു.


കണ്ണൂർ സ്വദേശിയായ സംവിധായകൻ തെയ്യത്തിന്റെ കഥയും പറയുന്നു. " തെയ്യം  " സംഘടിപ്പിക്കുമ്പോൾ സംഭവിക്കുന്നരാഷ്ട്രീയകൊലപാതകങ്ങളും , ജാതി മതേഭേദമന്യേ "തെയ്യം " എന്ന കലാരൂപത്തെ എങ്ങനെ കാണുന്നുവെന്നും അവതരിപ്പിച്ചിരിക്കുന്നു. 


ആർ.പി.ഐ ( എം ) , വർഗ്ഗീയ ഫാസിസ്റ്റ് പാർട്ടികളെ ഉയർത്തിക്കാട്ടുബോൾ  മറ്റൊരു പ്രധാന പാർട്ടിയെ സംവിധായകൻ ഒഴിവാക്കി. ഈ സിനിമ കൈകാര്യം ചെയ്യുന്ന ഗൗരവമേറിയ വിഷയം പറയുമ്പോൾ ഈ പാർട്ടിയെ  ഒഴിവാക്കിയത് എന്തിനാണ് ?  ഇത് 
സംവിധായകന്റെ മനസിലെ രാഷ്ട്രിയമാണ് വെളിവാകുന്നത്. 



No comments:

Powered by Blogger.