''ഉസ്കൂൾ'' ട്രെയിലർ പുറത്തിറങ്ങി.


 ''ഉസ്കൂൾ'' ട്രെയിലർ പുറത്തിറങ്ങി. 


'കവി ഉദ്ദേശിച്ചത്'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന  "ഉസ്കൂൾ" എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


https://youtu.be/Th0r6HLD8Ws


പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിൻ്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന  "ഉസ്കൂൾ " എന്ന  ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ,അഭിനന്ദ് ആക്കോട്,ഷിഖിൽ ഗൗരി,അർച്ചന വിനോദ്, പ്രിയനന്ദ,ശ്രീകാന്ത് വെട്ടിയാർ,ലാലി പി.എം, ലിതിലാൽ തുടങ്ങി നൂറോളം ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നു.


ബോധി മൂവി വർക്സിൻ്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി.പ്രകാശ്, പി.എം.തോമസ്കുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസൂൺ പ്രഭാകർ നിർവ്വഹിക്കുന്നു.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷൈബിൻ ടി, അരുൺ എൻ ശിവൻ. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷഹബാസ് അമൻ,സാമുവൽ അബി,ഹിമ ഷിൻജു എന്നിവർസംഗീതംപകരുന്നു.ഷഹബാസ് അമൻ,സിയ ഉൾഹഖ്, ഹിമ ഷിൻജു, കാർത്തിക് പി ഗോവിന്ദ് എന്നിവരാണ് ഗായകർ.


എഡിറ്റിംഗ്എൽകട്ട്സ്,കലാസംവിധാനം- അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ്-സംഗീത് ദുന്ദുഭി,കോസ്റ്റ്യൂംസ്- പ്രിയനന്ദ,പ്രൊജക്റ്റ് ഡിസൈനർ-ലിജു തോമസ്,റിലീസിംഗ് ഡിസൈനർ- ഷൈബിൻ.ടി,ഡിസൈൻ-ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ്- സാജു നടുവിൽ.


ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന് ഏപ്രിൽ 14 ന് വിഷുപടമായി "ഉസ്കൂൾ" തിയ്യേറ്ററുകളിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.