ക്ലീൻ യു സർട്ടിഫിക്കറ്റ്! കുടുംബപ്രേക്ഷകരെ കാത്ത് 'പൂക്കാലം' എട്ടിന് തീയേറ്ററുകളിൽ .



ക്ലീൻ യു സർട്ടിഫിക്കറ്റ്! കുടുംബപ്രേക്ഷകരെ കാത്ത് 'പൂക്കാലം' എട്ടിന് തീയേറ്ററുകളിൽ .



തീയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ 'ആനന്ദം' എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' സിനിമയ്ക്ക് ക്ലീൻ യു സെൻസർ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ എത്താനായൊരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു കൊണ്ട് സിനിമാലോകത്ത് എത്തിയ ഗണേഷ് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തന്‍റെരണ്ടാമത്തെസിനിമയുമായെത്തുന്നതെന്ന പ്രത്യേകതയുണ്ട്. 


പ്രായമേറിയ ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. വിജയ രാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. നൂറ് വയസ്സ് പ്രായമുള്ളയാളായുള്ള വിജയരാഘവന്‍റെ മേക്കോവർ ഇതിനകം ചർച്ചയായിട്ടുണ്ട്. ഇവരെ കൂടാതെ നിരവധി താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. 


ആനന്ദത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്‍റണിയും വരുണായെത്തിയ അരുണ്‍ കുര്യനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ക്യാമറമാൻ. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 


സുഹാസിനി, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അബു സലീം, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്നതാണ് ചിത്രം.  കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസര്‍ വിനീത് ഷൊർണൂർ,സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ വിശാഖ് ആർ വാര്യർ, അസോ ഡയറക്ടര്‍ ലിബെൻ സേവ്യർ, സൗണ്ട് മിക്സിംഗ് വിപിൻ നായര്‍, കളറിസ്റ്റ് പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ അരുൺ തെറ്റയിൽ, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.