വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ പെൺക്കരുത്ത്.


വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ പെൺക്കരുത്ത്. 




സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ദുൽക്കർ സൽമാൻ അമാൽ സൂഫിയ ദാമ്പത്തികളുടെ ചിത്രത്തിന് പിന്നിൽ പ്രശസ്ത ഫോട്ടോഗ്രാഫർ സജ്‌ന സംഗീത് ശിവൻ. ചലച്ചിത്ര താരങ്ങളെ വെച്ചുകൊണ്ട് വിവിധ തരത്തിലുള്ള വൈറൽ ചിത്രങ്ങളുമായി എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്തിയാണ് സജ്‌ന. എൻ. എം. എ. എ. സി. (നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ) കഴിഞ്ഞ ദിവസം മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സജ്‌ന എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.


പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആയ സംഗീത് ശിവന്റെ മകളാണ് സജ്‌ന സംഗീത് ശിവൻ. ഫോട്ടോഗ്രാഫിയാണ് ഇഷ്ട മേഖലയെങ്കിലും വൈകാതെ ചലച്ചിത്ര നിർമാണ രംഗത്തേക്ക് സജ്‌ന വരും എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.  ശാന്തി ബാലകൃഷ്ണൻ,  അരുൺ കുര്യൻ, ശ്രിന്ദ, അന്ന ബെൻ, കനി തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങളെ വെച്ചുകൊണ്ട് സജ്‌ന നടത്തിയ ഫോട്ടോ ഷൂട്ടുകൾ സമീപകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കത്രീന കൈഫ്‌, തപ്സീ പന്നു, റിച്ച ഛദ്ദ തുടങ്ങിയവരുടെ ചിത്രങ്ങളും സജ്‌ന പകർത്തിയിട്ടുണ്ട്. അന്തർദേശീയ ബ്രാന്റുകളായ ലെൻസ്‌കാർട്ട്, അജിയോ, വൺപ്ലസ്, ഇൻസ്റ്റാഗ്രാം, മൊബിസ്റ്റാർ തുടങ്ങിയവക്ക് വേണ്ടിയും സജ്‌ന പ്രവർത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ പ്രേക്ഷക മനം കവരുന്ന നിരവധി ചിത്രങ്ങളും സജ്ന പങ്ക് വെച്ചിടുണ്ട്.

No comments:

Powered by Blogger.