" അയൽ " .


 

"അയൽ"



തമിഴിൽ വൻ  വിജയം കൈവരിച്ച് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർ ജെ ബാലാജി നായകനായ "റൺ ബേബി റൺ" എന്ന തമിഴ്  സിനിമക്ക് ശേഷം ജിയെൻ കൃഷ്ണകുമാർ മലയാളത്തിൽ തിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന സിനിമയാണ്  "അയൽ".  ടിയാൻ എന്ന സിനിമക്ക് ശേഷം  മലയാളത്തിൽ മുരളി  ഗോപിയും, സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും  "അയൽ" എന്ന  ചിത്രത്തിനുണ്ട്.


മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രത്തിൽ  മുരളി ഗോപി, ആൻ അഗസ്റ്റിൽ, ഷൈൻ  ടോം ചാക്കോ, സിദ്ധിഖ്‌, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം എസ് യുവ നിർവഹിക്കുന്നു. മുരളി ഗോപി സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റിംങ്-അയൂബ് ഖാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, കല-രഞ്ജിത് കൊത്തെരി, മേക്കപ്പ്-ബൈജു ശശികല, കോസ്റ്റ്യൂംസ്-ആയിഷ ഷഫീർ സേട്ട്,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,സൗണ്ട് മിക്സിങ്-വിഷ്ണു പി സി, ആക്ഷൻ-ശക്തി ശരവണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-ഷാരൂഖ് റഷീദ്,പ്രൊജക്റ്റ്‌ ഡിസൈനർ-എം എസ് അരുൺ,സ്റ്റിൽസ്-നിദാദ് കെ എൻ,പബ്ലിസിറ്റി ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ.പി ആർ ഒ- എ. എസ് ദിനേശ്.

No comments:

Powered by Blogger.