നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ (93) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട്.


 

നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ (93) അന്തരിച്ചു.ചെമ്പ് പാണപ്പറമ്പിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യയാണ്.


കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും .


നടൻ ഇബ്രാഹിംക്കുട്ടി , സക്കരിയ , അമീന , സൗദ, ഷഫീന എന്നിവർ മക്കളും പരേതനായ സലിം ( കാഞ്ഞിരപ്പള്ളി ) , കരിം (തലയോലപറമ്പ് ) , ഷാഹിദ് (കളമശ്ശേരി ) , സുൽഫത്ത് , ഷെമീന , സെലീന എന്നിവർ മരുമക്കളുമാണ്. 


നടൻമാരായ ദുൽഖർ സൽമാൻ , അഷ്കർ സൗദാൻ , മഖ്ബൂൽ സൽമാൻ എന്നിവർ കൊച്ചു മക്കളുമാണ്.


No comments:

Powered by Blogger.