"800"; മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി."800"; മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി


ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മുരളീധരന്റെ ജീവചരിത്രം "800"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. 


എം എസ് ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സ്ലംഡോഗ് മില്യണേർ താരം മധുർ മിട്ടൽ മുത്തയ്യ മുരളീധരനായി എത്തുന്നു. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്. 


ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരിച്ച് ഷൂട്ടിങ്ങ് അവസാനിച്ചു. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആർ ഡി രാജശേഖർ, സംഗീതം - ജിബ്രാൻ , എഡിറ്റർ - പ്രവീണ് കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പി ആർ ഒ - ശബരി

No comments:

Powered by Blogger.