ബിജുക്കുട്ടൻ നായകനായ " മാക്കൊട്ടൻ "എന്ന ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും.




ബിജുക്കുട്ടൻ നായകനായ " മാക്കൊട്ടൻ "എന്ന ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും.


മാക്കൊട്ടൻ എന്ന ചിത്രത്തിൽ മലയാളികൾക്ക് പ്രിയങ്കരിയാകാൻ പ്രാർത്ഥന എന്ന യുവതാരവും.

ഇന്ത്യക്ക് അകത്തും പുറത്തും നിരവധി  ഫാഷൻഷോ മൽസരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച 12വയസ്സുകാരി പ്രാർത്ഥന പി നായർ ആദ്യമായി സിനിമ ക്യാമറക്കു മുന്നിലെത്തുന്നു. ബിജുക്കുട്ടന്റെ മകളായി മാക്കൊട്ടൻ എന്നസിനിമയിലൂടെയാണ് അരങ്ങേറ്റംകുറിക്കുന്നത്. ആക്ഷനും റിയാക്ഷനും കൃത്യമായി മനസ്സിലാക്കി വളരെക്കാലത്തെ അഭിനയ പരിചയംഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുഴുനീള കഥാപാത്രമായ "കണ്ണ്"  അതിശയിപ്പിക്കുന്ന അഭിനയ മുഹുർത്തമാണ് നമുക്ക് സമ്മാനിക്കുന്നത്.  

അച്ചനും അമ്മയും അനുജനും അടങ്ങുന്ന കുടുബത്തിന്റെ ഏക പ്രതീക്ഷ യായ "കണ്ണ്" ജീവിത യാത്രയിലെ പ്രതിസന്ധികളെ ഉജ്ജ്വലമായി നേരിടുന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രാർത്ഥന അവതരിപ്പിക്കുന്നത്. സിനിമ കണ്ടിറങ്ങുമ്പോൾ ചെറിയൊരു നൊമ്പരമായി "കണ്ണ്" നമ്മുടെ ഹൃദയത്തിൽ ചേക്കേറും.


1948 കാലം പറഞ്ഞത് എന്ന സിനിമക്ക്ശേഷം രാജീവ്നടുവനാട് സംവിധാനം ചെയ്യുന്ന സിനിമയാണ് "മാക്കൊട്ടൻ".രമ്യം ക്രിയേഷൻസിന്റെ ബാനറിൽ  പ്രശാന്ത്കുമാർ സിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാസ്യ-മിമിക്രി താരം ബിജുകുട്ടൻ ആദ്യമായി നായകനാകുന്ന പൂർണ്ണമായും കണ്ണൂരിൽ ചിത്രീകരിച്ചതുമായ മാക്കൊട്ടൻ സിനിമയിൽ ശിവദാസ്മട്ടന്നൂർ, പ്രാർത്ഥന പി നായർ, ധ്യാൻകൃഷ്ണ, പ്രദീപ്കേളോത്ത്, മുരളികൃഷ്ണൻ, അശോകൻഅകം, പ്രിയേഷ്മോഹൻ, അഭിഗോവിന്ദ്,ഗായത്രി സുനിൽ, ലയഅഖിൽ, ബിജുകൂടാളി, ടിഎസ്അരുൺ, ആനന്ദ കൃഷ്ണൻ, ചന്ദ്രൻതിക്കോടി, സനിൽ മട്ടന്നൂർ റയീസ്പുഴക്കര, അനൂപ്ഇരിട്ടി, രാഗേഷ് നടുവിൽ, രമണിമട്ടന്നൂർ, ബിലുജനാർദ്ദനൻ, സുമിത്ര,പ്രീതചാലോട്, ജ്യോതിഷ്കാന്ത്, സി.കെവിജയൻ, ബിനീഷ്മൊകേരി, രതീഷ് ഇരിട്ടി, ശ്യാംമാഷ്, രചനരമേശൻ, അനിൽ, ഷാക്കിർ, സജി തുടങ്ങിയർ അഭിനയിക്കുന്നു.

ഡോ:സുനിരാജ് കശ്യപിന്റെ തിരക്കഥയും ക്യാമറജിനീഷ് മംഗലാട്ട്, എഡിറ്റിംഗ് ഹരി ജിനായർ. പശ്ചാത്തലസംഗീതം ഷൈൻവെങ്കിടങ്ങ്. കലാസംവിധാനം ഷാജിമണക്കായി. മേക്കപ്പ് പ്രജി&രനീഷ്. കോസ്റ്റ്യുംബാലൻപുതുക്കുടി. സുനിൽ കല്ലൂർ, അജേഷ്ചന്ദ്രൻ, ബാബുമാനുവൽ എന്നിവരുടെ വരികൾക്ക് ഷൈൻവെങ്കിടങ്ങ്, അനുശ്രീപുന്നാട്, എന്നിവർ സംഗീതം നൽകി ബിജുക്കുട്ടൻ, തേജസ് ടോപ്പ്സിംഗർ,  രതീഷ്, ജയദേവ്, അനുശ്രീപുന്നാട് എന്നിവർ പാടിയിരിക്കുന്നു. ഹെലിക്യാം സുമേഷ്ചിത്രാഞ്ജലി-ശ്രീനിചെമ്പൻതൊട്ടി. സ്റ്റിൽസ് ജയൻ തില്ലങ്കേരി.വിനീത് ഇരിട്ടി-സുജിപാൽകണ്ണൂർ എന്നിവർചേർന്ന് പോസ്റ്റർ ഡിസൈൻചെയ്തിരിക്കുന്നു.  റിയമോഷൻ പിച്ചേഴ്സ്-എഫ് എൻ ക്രിയേഷൻസ് എന്നിവർ വിതരണത്തിനെത്തിക്കുന്നു. പിആർഒ  എം കെ ഷെജിൻ

No comments:

Powered by Blogger.