" 18 പ്ലസ് "ട്രെയിലർ പുറത്തിറങ്ങി.


 " 18 പ്ലസ്  "ട്രെയിലർ പുറത്തിറങ്ങി.



ഒരു കഥാപാത്രം മാത്രമുള്ള,പത്ത് ടെക്നീഷ്യന്മാർ മാത്രം വർക്ക് ചെയ്ത, പത്തു ദിവസം മാത്രം ഷൂട്ട് ചെയ്ത് പൂർത്തിയായ  "18 പ്ലസ്" എന്ന  ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി.


https://youtu.be/3Inry6EXu0U


വി ലൈവ് സിനിമാസിന്‍റേയും ഡ്രീം ബിഗ് അമിഗോസിന്‍റെയും ബാനറിൽ എ കെ വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണിത്. പൂർണമായും ഒരേ ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന സിനിമയാണ് എന്നതാണ് "18+"ന്‍റെ പ്രത്യേകത. പരീക്ഷണ സിനിമയായി ഒരുങ്ങുന്ന "18+" ഉടൻ പ്രദർശനത്തിനെത്തും.


മലയാളത്തിന് ഒപ്പം തമിഴിലും ചിത്രം നിര്‍മ്മിക്കുന്നുണ്ട്. ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്‍റെ അണിയറയിൽപ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്. ഛായാഗ്രഹണം-ദേവൻ മോഹൻ, എഡിറ്റിംഗ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ, ഗാനരചന- ഭാവന സത്യകുമാർ, ആർട്ട്-അരുൺ മോഹൻ, സ്റ്റില്‍സ്- രാഗൂട്ടി, പരസ്യകല- നിഥിന്‍, പ്രൊഡക്ഷൻ കൺസൾട്ടന്‍റ്-ഹരി വെഞ്ഞാറമൂട്,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.