സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ പുതിയ ചിത്രത്തിന്റെ പൂജ ഏപ്രിൽ 14ന് .


 


ഐൻസ്റ്റീൻ മീഡിയായുടെ ബാനറിൽ ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് , നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. 


ഐൻസ്റ്റിൻ സാക് പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വർഗ്ഗീസ് ജോർജ്ജ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. ഷിജോ ജോസഫ് , ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കളാണ്.


രാജേഷ് വർമ്മ രചനയും, രണദിവെ ഛായാഗ്രഹണവും, ശ്യാം ശശിധരൻ എഡിറ്റിംഗും , ജോക്ക്സ് ബിജോയ് സംഗീതവും , ദീലിപ് നാഥ് കലാസംവിധാനവും, പ്രവീൺ വർമ്മ കോസ്റ്റ്യൂമും, റോണക്സ് സേവ്യർ മേക്കപ്പും, വിഷ്ണു ശബ്ദലേഖനവും, അനൂപ് പി. ചാക്കോ സ്റ്റിൽസും , ഓൾഡ് മങ്ക്സ് ഡിസൈനും, രാജശേഖർ ആക്ഷൻ കോറിയോഗ്രാഫിയും ഒരുക്കുന്നു. 


ക്രിയേറ്റിവ് കോൺട്രിബ്യൂൻ ആർജെ ഷാനും , പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനും , സിബി ചാലിശ്ശേരി ചീഫ് അസോസിയേറ്റ് ഡയറ്കടറുമാണ്. വാഴൂർ ജോസ് , ശബരി എന്നിവർ പി.ആർ.ഓമാർ .


അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.സലിം പി. ചാക്കോ .

No comments:

Powered by Blogger.