" The Secret of Women " ഓഡിയോ ലോഞ്ച് നാളെ വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിൽ .




ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങൾക്കുശേഷം ജി. പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ദ സീക്രെട്ട് ഓഫ് വിമൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ ( മാർച്ച് 17 ) വൈകിട്ട് ആറിന് നടക്കും. 


കോഴിക്കോട് ബീച്ചിൽവെച്ച് നടക്കുന്ന പരിപാടിയിൽ ഷഹബാസ് അമൻ സംഗീത വിരുന്നൊരുക്കും. ചടങ്ങിൽ ആസ്ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വറും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.



നിതീഷ് നടേരി ഗാന രചനയും , അനിൽ കൃഷ്ണ സംഗീതവും നിർവ്വഹിക്കും. സിനിമയിലെ .ഒരു ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജോഷ്വാ വി.ജെ ആണ്.


പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം വ്യത്യസ്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.


ഓഡിയോ ലോഞ്ച്  കോഴിക്കോട് ബീച്ചിൽ നാളെ വൈകിട്ട് ആറിന് .


No comments:

Powered by Blogger.