നഹാസ് ഹിദായത്തിന്റെ Robert.Dohni.Xavier " ചിത്രീകരണം പുരോഗമിക്കുന്നു. സോഫിയ പോൾ നിർമ്മാണം.


 


"Robert.Dohni.Xavier " ചിത്രീകരണം പുരോഗമിക്കുന്നു.  


വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (R.D.X) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.


വലിയ മുതൽ മുടക്കിൽ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.എല്ലാഭാഷക്കാർക്കുംദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻഇന്ത്യൻചിത്രമായിരിക്കുമിത്.


റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹ്യത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്.ഷൈൻ നീഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ്ഇതിലെകേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെഅവതരിപ്പിക്കുന്നത്ഐമാ റോസ്മിയും മഹിമാനമ്പ്യാരുമാണു നായികമാർ.ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.ഷബാസ്റഷീദ്ആദർശ്സുകുമാരൻഎന്നിവരുടേതാണ് തിരക്കഥ.മനു മഞ്ജിത് ഗാന രചനയും സാം സി.എസ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത ഒരുക്കിയ  സാം സി.എസ്  ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്.


ദക്ഷിണേന്ത്യയിലെവമ്പൻസിനിമ കളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് - അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻരംഗങ്ങൾഒരുക്കുന്നത്

അലക്സ്.ജെ.പുളിക്കീൽ ഛായാഗ്രാഹകനും, ചാമെൻ ചാക്കോ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യും ഡിസൈനും,വിശാഖുംഅസ്സോസ്സിയേറ്റ്ഡയറക്ടറും ജാവേദ് ചെമ്പ് നിർമ്മാണ നിർവഹണവും ഒരുക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഓ.



സലിം പി. ചാക്കോ. 




No comments:

Powered by Blogger.