ഈ മണ്ണിൽ നീയായ് ഞാൻ പിറക്കും വരെ മരണവും തൊട്ടിടാ പ്രണയമായ് ഞാൻ " Lovefully yours വേദ" .
Rating : 3.75/ 5.

സലിം പി. ചാക്കോ .
cpK desKവെങ്കിടേഷ്, രജീഷ വിജയൻ  എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ്   "Lovefully yours വേദ" . 1990 കാലത്തെ ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും,പ്രണയത്തിന്റെയും,വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായഅദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്.  
വെങ്കിടേഷ് സഖാവ് ജീവൻലാലായും , രജീഷവിജയൻകവയത്രിശ്രീവേദയായും, ഗൗതം വാസുദേവ് മേനോൻ കോളേജ് ട്രസ്റ്റി ശ്രീകുമാർ കർത്താ  ആയും , ശ്രീനാഥ് ഭാസി രഞ്ചനായും, ഷാജു ശ്രീധർ അഡ്മിനിട്രേറ്റർ മുരളിധരനായും , മനോജ് കെ.യൂ മുകുന്ദൻ മാഷായും , അനിഖ സുരേന്ദ്രൻ മാളവികയായും,ചന്ദുനാഥ് സിജോയായും , നിൽജ കെ.ബേബി ജാനറ്റായും, സൂര്യലാൽ ശിവജി അനൂപായും, വിജയ് കൃഷ്ണൻ നെൽസനായും, അപ്പാനി ശരത്ത് ഹന മംഗലം സ്റ്റിഫനായും വേഷമിടുന്നു. 
രഞ്ജിത് ശേഖർ, അർജുൻ അശോക്,  ശ്രുതി ജയൻ , വിജയകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


തൃശൂരിലെ ശ്രീവർമ്മ ക്യാമ്പസിലാണ് " ലവ്ഫുള്ളി യുവേഴ്‌സ് വേദ" നടക്കുന്നത്.ക്യാമ്പസായതിനാല്‍ തന്നെ പ്രണയവും വിപ്ലവവും പഠനവും മാത്രമല്ല കവിതയും കോളേജ് രാഷ്ട്രീയവും സാഹിത്യതോൽസവം
ഒരുക്കിയിരിക്കുന്നത്.


ശ്രീവര്‍മകോളജിലെ ചുമരില്‍ കണ്ട ഒരു കവിതയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ബഞ്ചാര മ്യൂസിക്കല്‍ ബാൻഡ് വേദിയില്‍ അവതരിപ്പിച്ച് വന്‍ ഹിറ്റാക്കുകയാണ്. അതോടെ ആ ഗാനം തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചതാണെന്ന് അവകാശപ്പെട്ട് ഒരു എഴുത്തുകാരന്‍ സുരേഷ് രംഗത്ത് എത്തുന്നു.കോളജിലെ ചുമരില്‍ കുറിച്ച വരികള്‍ ( പ്രകൃതി) ആരുടേതാണെന്ന അന്വേഷണമാണ് സിനിമയുടെ തുടക്കം.

 
നാൽപത് വയസിന്  മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ഈ സിനിമയും അതിലെ രംഗങ്ങളും പെട്ടെന്ന് തിരിച്ചറിയാനാവുക. പഴയ ക്യാമ്പസ്കാലത്തേക്കൊന്നുമടങ്ങാനുംഓര്‍മകളിലേക്കിറങ്ങാനും ഇവർക്ക് പെട്ടെന്ന് കഴിയും. 


ക്യാമ്പസ് സിനിമകളില്‍ നിന്നും ലവ്ഫുള്ളി യുവേഴ്‌സ് വേദയില്‍ കണ്ട വ്യത്യാസം കോളജിലെ വിദ്യാർത്ഥി സംഘടനകളായ 
എ.എസ്.യുവും, എസ്.എഫ്. വൈയും എതിര്‍ചേരികളിലല്ല എന്നതാണ്. ഇരു സംഘടനകളും പരസ്പരം ഒത്തൊരുമയോടെയാണ് ക്യാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.ആർ.ടു :എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്  ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം ടോബിൻതോമസും,തിരക്കഥസംഭാഷണം ബാബു വൈലത്തൂരും , ഗാന രചന റഫീക്ക് അഹമ്മദ്,രതി ശിവരാമൻ,ധന്യ സുരേഷ് മേനോൻ എന്നിവരും,സംഗീതംരാഹുൽരാജും,കലാസംവിധാനം സുഭാഷ് കരുണും, മേക്കപ്പ് ആർ ജി വയനാടും,
വസ്ത്രാലങ്കാരം അരുൺ മനോഹറും,സ്റ്റിൽസ്റിഷാജ് മുഹമ്മദും,എഡിറ്റിംഗ്സോബിൻസോമനും,പരസ്യകലയെല്ലോ ടൂത്ത്സ്,കളറിസ്റ്റ്ലിജുപ്രഭാകറും,ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി യും, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരറും , പി.ആർ. ഓ എ.എസ് ദിനേശും,കോ- പ്രൊഡ്യൂസർ അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർവിബീഷ് വിജയൻ,ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശംതുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ജീവിതം തന്നെ പോരാട്ടവും, പ്രത്യാശയും, സൗഹൃദ്ദത്വവും, പ്രണയാദ്രവുമാക്കിയ നിരവധി സഖാക്കൾ നമുക്കിടയിൽ ഉണ്ടായിരുന്നു. അവർ ഒരു കാലഘട്ടത്തിൽകാറ്റും,കരുത്തും, വെളിച്ചവുമായിനമ്മെനയിച്ചവരാണ്.അങ്ങിനെയുള്ള സഖാക്കളുടെ ജീവിതം പ്രചോദനമാക്കിയിട്ടാണ് ജീവൻലാൽഎന്നകഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്.
സഖാവായ ജീവൻലാലിന്റെയും കവയത്രിയായശ്രീവേദയുടേയും പ്രണയാർപ്പണമാണ് ഈ ചിത്രം .

ക്യാമ്പസ് സിനിമകളെ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർക്ക് ഏറെ ഹൃദയഹാരിയായ ദ്യശ്യശ്രവ്യ വിരുന്നാണിത്.

ഈ മണ്ണിൽ നീയായ്
ഞാൻ പിറക്കും വരെ 
മരണവും തൊട്ടിടാ
പ്രണയമായ് ഞാൻ

" Lovefully yours വേദ" .
 
No comments:

Powered by Blogger.