"മെയ്ഡ് in കാരവാൻ" " U " സർട്ടിഫിക്കറ്റ്. ചിത്രം ഏപ്രിൽ14ന് റിലീസ് ചെയ്യും.



"മെയ്ഡ് in കാരവാൻ" " U " സർട്ടിഫിക്കറ്റ്. ചിത്രം ഏപ്രിൽ14ന് റിലീസ് ചെയ്യും.  


ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെകേന്ദ്രകഥാപാത്രമാക്കിജോമി കുര്യാക്കോസ്തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെയ്ഡ് ഇൻ കാരവാൻ " വിഷുവിന് ഏപ്രിൽ പതിനാലിന് പ്രദർശനത്തിനെത്തുന്നു.


ഇന്ദ്രൻസ്,പ്രജിൽ Jr,മിഥുൻ രമേശ്, ആൻസൺപോൾതുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്സ്,നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്ന്" മെയ്ഡ് ഇൻ കാരവാൻ"നിർമ്മിക്കുന്നു.


കോ പ്രൊഡ്യൂസർ-ഡെൽമി മാത്യു. ഷിജു എം ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ,എഡിറ്റർ-വിഷ്ണു വേണുഗോപാൽ.പ്രൊജക്ട് ഡിസൈനർപ്രിജിൻജെപി,പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല- രാഹുൽ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആർ പണിക്കർ,സ്റ്റിൽസ്-ശ്യാം മാത്യു,പരസ്യക്കല-പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി, അസോസിയേറ്റ് ഡയറക്ടർ-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോസപ്തറിക്കോർഡ്സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ-നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ-രാജേഷ് കുമാർ  സി.കെ, പ്രമോഷൻസ്-ലാല റിലേഷൻസ്, പി. ആർ ഒ-എ എസ് ദിനേശ്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.