അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന ശീർഷകവുമായി "അരിവാൾ "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനിതാ ദിനത്തിൽ റിലീസ് ചെയ്തു.
അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന ശീർഷകവുമായി  "അരിവാൾ "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  വനിതാ ദിനത്തിൽ  റിലീസ് ചെയ്തു.


പ്രശസ്ത നടിയായ ഹണി റോസിന്റെയും നടനായ കൈലാഷിന്റെയും ഫെയ്സ്ബുക്ക്, ഇൻസ്റ്റാ പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ചെയ്തത്.


പ്രശസ്ത നടനായ അനീഷ് പോളിന്റെ സംവിധാനത്തിൽ ഷൈജു ടി ഹംസ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാനകി സുധീർ നായികയാകുന്നു.   വയനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുന്നു. പൂതുമുഖങളായ ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ,യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിതജൂലിയറ്റ്,സുമിത കാർത്തിക, ശ്രുതി, ജിത മത്തായി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന യാതനകളും അവരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് അരിവാൾ എന്ന ചിത്രം. ഹരിപ്പാട് ഹരിലാലാണ് ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നത്.


എ പി സി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജിത് സുകുമാരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്, ഗാന രചന ജയമോഹൻ കൊ ടുങ്ങല്ലൂർ, ആലാപനം രേണുക വയനാട്. ആദിവാസി ഗോത്രത്തിൽ ജനിച്ചു വളർന്ന രേണുക പാടുന്ന ആദ്യ മലയാള സിനിമയാണ് "അരിവാൾ".


ക്യാമറാമാൻ ഫൈസൽ റമീസ്. എഡിറ്റിംഗ് ടിനുതോമസ്. വസ്ത്രാലങ്കാരം  പളനി. കലാസംവിധാനം പ്രഭ മണ്ണാർക്കാട്.  മേയ്ക്കപ്പ് ആര്യനാട് മനു,ഷൈനി അശോക്. അസോസിയേറ്റ്സ്,സന്തോഷ്, മഹേഷ് കാരത്തൂർ. പ്രൊഡക്ഷൻ കൺട്രോളർ  ജോയി മേലൂർ.


തച്ചിലേടത്ത് ചുണ്ടൻ,പഞ്ചാബി ഹൗസ്, പുതുക്കോട്ടയിലെ പുതുമണവാളൻ,രഥോത്സവം, ലേലം തുടങ്ങി മുപ്പതോളം സിനിമകളിൽ  സ്വഭാവ നടനായി വേഷമിട്ട അനീഷ് പോളിന്റെ  ആദ്യ  സിനിമ സംവിധാന സംരംഭമാണിത്. നിരവധി ഷോർട്ട് ഫിലിമുകളും   സംവിധാനം ചെയ്തിട്ടുണ്ട്.


പി ആർ ഒ എം കെ ഷെജിൻ.

No comments:

Powered by Blogger.