ക്ലൗഡ് ആർട്ടിസ്റ്റുകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ 'ഇടത്തല പാപ്പാൻ'.



ക്ലൗഡ് ആർട്ടിസ്റ്റുകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ  'ഇടത്തല പാപ്പാൻ'.




സിനിമയിലെ ക്രൗഡ്ആർട്ടിസ്റ്റുകൾക്ക്  അർഹമായ പ്രതിഫലം നൽകണമെന്ന് നവാഗത സംവിധായകൻ അനിൽ ബാബു കലാകേളി.  ക്രൗഡ് ആർട്ടിസ്റ്റുകളെകേന്ദ്രകഥാപാത്രങ്ങളാക്കി ഇടത്തല പാപ്പാൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്  ഇദ്ദേഹം.


"ഞാൻ രചന നിർവഹിച്ച്   ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഇടത്തല പാപ്പാൻ. സിനിമയിലെ ക്രൗഡ് ആർട്ടിസ്റ്റുകളെകേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്. ഒരു ലക്ഷ്യം കൂടി ഈ സിനിമയുടെ പിന്നിലുണ്ട്. സിനിമയിൽ ക്രൗഡ് ആയിട്ട് വരുന്ന ആർട്ടിസ്റ്റുകൾക്ക്  അർഹമായ പ്രതിഫലം നൽകണമെന്ന  ആവശ്യം ചൂണ്ടിക്കാട്ടുക എന്നതാണ്  അത്. ഇത്തരം ആർട്ടിസ്റ്റുകൾക്ക് 1500 രൂപയോളം പ്രതിഫലം ഉണ്ട്. എന്നാൽ അത് പൂർണമായും അവർക്ക് കിട്ടുന്നില്ല. ഉള്ള ക്യാഷ് പോലും പലപ്പോഴും വൈകിയാണ്  കിട്ടുന്നതെന്ന് ചില ആർട്ടിസ്റ്റുകൾ പരാതി  പറഞ്ഞിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും എടുത്തേയ്ക്കാം. സിനിമയുടെ നിർമാതാവ്  എല്ലാ ആർട്ടിസ്റ്റുകൾക്കുംടെക്നീഷ്യന്മാർക്കും പ്രതിഫലം  നൽകുന്നുണ്ട്. ക്രൗഡ്  ആർട്ടിസ്റ്റുകൾക്കുമുള്ള പ്രതിഫലവും  കുറവ്  വരുത്താതെ പൂർണമായും നൽകണം.അവരെ  വിളിക്കുന്നവർ അത് നൽകാൻ  തയ്യാറാകണം.

 

ക്രൗഡ് ആർട്ടിസ്റ്റുകളുടെ  ആവശ്യങ്ങൾ കേൾക്കാനും  പരിഹാരം കണ്ടെത്താനുമുള്ള കൂട്ടായ്മയാണ് കൊച്ചിൻ കലാകേളി. ഒരു അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ  ഏറെ കഷ്ടപ്പാട്  സഹിച്ചാണ്  വിദൂര സ്ഥലങ്ങളിൽ നിന്നുവരെ  ക്ലൗഡ് ആർട്ടിസ്റ്റുകൾ ലൊക്കേഷനിൽ എത്തുന്നത്. അതുകൊണ്ടുതന്നെ  അവരുടെ വിഷമം മനസ്സിലാക്കണം എന്നാണ് കലാകേളിയുടെ പ്രവർത്തകർക്ക് പറയാനുള്ളത്. ക്രൗഡ് ആർട്ടിസ്റ്റുകൾ വർക്ക് കഴിഞ്ഞ് ലൊക്കേഷനിൽ നിന്നു  പോകുമ്പോൾ തന്നെ അവർക്കുള്ള  പ്രതിഫലം നൽകണം.  ഒരുപാട്  പേരുടെ കഷ്ടപ്പാടും പരിശ്രമവും ആണ് ഒരു സിനിമയുടെ വിജയം. കൊച്ചിൻ കലാകേളി ക്രൗഡ് ആർട്ടിസ്റ്റുകൾക്ക് ഒപ്പമുണ്ടാകും".


തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇടത്തല പാപ്പാൻ സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സിനിമയുടെ പോസ്റ്ററും പ്രകാശനം  ചെയ്തു.


റഹിം പനവൂർ

(പി.ആർ.ഒ ) - ഫോൺ : 9946584007

No comments:

Powered by Blogger.