"ചാള്‍സ് എന്‍റര്‍പ്രൈസസ് "വീഡിയോ ഗാനം പുറത്തിറങ്ങി.


 "ചാള്‍സ് എന്‍റര്‍പ്രൈസസ് "വീഡിയോ ഗാനം പുറത്തിറങ്ങി.


https://youtu.be/p_C8pi8kYYw


നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന   "ചാള്‍സ് എന്‍റര്‍പ്രൈസസ് " എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.


നാച്ചി എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ വി സംഗീതം പകരുന്ന് മോഹനൻ ചിറ്റൂർ ആലപിച്ച " തങ്ക മയിലേ,എൻ തങ്കമയിലേ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമാണ് "ചാള്‍സ് എന്‍റര്‍പ്രൈസസ് "

ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രം കൂടിയാണ് "ചാൾസ് എന്റർപ്രൈസസ് ". 


ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്,അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,മണികണ്ഠൻ ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണംപ്രദീപ്മേനോന്‍,അനൂപ്രാജ്.സ്വരൂപ്ഫിലിപ്പ്ഛായാഗ്രഹണംനിർവ്വഹിക്കുന്നു.അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,നിര്‍മ്മാണ നിര്‍വ്വഹണംദീപക്പരമേശ്വരന്‍,കലാസംവിധാനം-മനു ജഗദ്,വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്,  ജോയ് മൂവി പ്രൊഡക്ഷൻസ് "ചാൾസ് എന്റർപ്രൈസസ് " ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.