കുടുംബ പശ്ചാത്തലത്തിൽ വ്യത്യസ്ത പ്രമേയവുമായി " മഹേഷും മാരുതിയും " .Rating : 4 / 5

സലിം പി. ചാക്കോ

cpK desK.ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്ത   " മഹേഷും മാരുതിയും " തിയേറ്ററുകളിൽ എത്തി.   


എൺപത്തിമൂന്ന്കളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മഹേഷ് പത്മനാഭൻ  എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെകഥയാണ്ഈചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. രസാകരമായമുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈറ്റായിട്ടാണ് ഈ ചിത്രം .


മണിയൻപിള്ള രാജു, പ്രേംകുമാർ , വിജയ് ബാബു, ശിവ ഹരിഹരൻ , വിജയ് നെല്ലീസ്, വരുൺധാരാ , ദിവ്യ, കൃഷ്ണപ്രസാദ് , ഷാജു ശ്രീധർ ,സാദിഖ്, കുഞ്ചൻ, മൻരാജ് ,  ശിവപ്രസാദ് , ഇടവേള ബാബു , ജയകൃഷ്ണൻ , ചന്തുനാഥ് എന്നിവരോടൊപ്പം സംവിധായകൻ ശ്യാമപ്രസാദ് , രഞ്ജിനി ഹരിദാസ് , ഡോ. സോഹൻ റോയ് എന്നിവർ അതിഥി താരങ്ങളായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


മണിയൻപിള്ളരാജുപ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ബി.കെ.ഹരിനാരായണൻ ഗാനരചനയും,  കേദാർ സംഗീതവും,പശ്ചാത്തലസംഗീതവും,ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും , കലാസംവിധാനം  ത്യാഗു തവനൂരും,  മേക്കപ്പ്പ്രദീപ് രംഗനും,കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യറും, ഫിനാൻസ് കൺട്രോളർ ജയകുമാർസുനിൽപി.എസ്.എന്നിവരും ,പ്രൊഡക്ഷൻ മാനേജർ എബി ജെ.കുര്യനും, .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജേഷ്മേനോനും,പ്രൊഡക്ഷൻ കൺട്രോളർ അലക്സ്ഈ.കുര്യനും , പി.ആർ. ഓ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ.


മമ്മൂട്ടിയെ നായകനാക്കി  " ഒരു കുട്ടനാടൻ ബ്ലോഗ് "എന്ന ചിത്രത്തിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 


എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ പറ്റിയ സിനിമയാണിത്. ആസിഫ് അലിയുടെയും, മംമ്ത മോഹൻ ദാസിന്റെയും അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. രണ്ടാം പകുതിയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാകുന്നത്. 


മഹേഷ് പത്മനാഭന്റെ മാരുതി കാറിനോടുള്ള വൈകാരികമായ അടുപ്പവും പിന്നിട് അവന്റെ ജീവതത്തിൽ ഗൗരി പണിക്കർ കടന്നുവരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ശ്രദ്ധേയമായി അവതരിപ്പിക്കാൻ സംവിധായകൻ സേതുവിന് കഴിഞ്ഞു. 


No comments:

Powered by Blogger.