"പഞ്ചവത്സര പദ്ധതി "പൂർത്തിയായി.


 "പഞ്ചവത്സര പദ്ധതി "പൂർത്തിയായി.


'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജുവിത്സൻനായകനാകുന്ന"പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ ആദ്യ ഘട്ടചിത്രീകരണംഗുണ്ടൽപേട്ടയിൽപൂർത്തിയായി.


കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി" പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.


'എന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.


നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ , വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്,ആക്ഷൻ- മാഫിയ ശശി.



പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.