കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിൽ പൊതിഞ്ഞ ചിത്രമാണ് " കള്ളനും ഭഗവതിയും " .


 

Rating : 3.5 / 5.

സലിം പി. ചാക്കോ.

cpK desK.


വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കിഈസ്റ്റ്കോസ്റ്റ്കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് " കള്ളനും ഭഗവതിയും " .


മോഷണശ്രമങ്ങളെല്ലാംപരാജയപ്പെട്ട്  നിൽക്കുന്ന മാത്തപ്പൻ ഉണ്ണി എന്ന കള്ളൻ്റെജീവിതത്തിൽഅപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ ഈസിനിമയിലുടെഅവതരിപ്പിരിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പൻഉണ്ണിയെഅവതരിപ്പിച്ചിരിക്കുന്നത്.പ്രേക്ഷകനെഏറെചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്  മാത്തപ്പൻ ഉണ്ണി.


അനുശ്രീ പ്രിയാമണിയായും ,ബംഗാളി നടി മോക്ഷ ഭഗവതിയായും, രാജേഷ് മാധവൻ വല്ലഭനായും, ജോണി ആൻ്റണിപൊറ്റൻകുഴിരാധാകൃഷ്ണനായും, പ്രേംകുമാർ എസ്.ഐയായും , ശ്രീകാന്ത് മുരളി കൊടുന്തറ ഭഗവതി ക്ഷേത്രം പുനരുദ്ധാന കമ്മറ്റി കൺവിനറായും, സലിംകുമാർ പുരോഹിതനായും, മാലാ പാർവ്വതി പ്രിയാമണിയുടെ അമ്മയായും, ജയൻ ചേർത്തല പ്രിയാമണിയുടെ അച്ഛനായും, നോബി ഹെഡ് കോൺസ്റ്റബിളായും വേഷമിടുന്നു. 


കെ.വി.അനിൽ  തിരക്കഥയും, 
സന്തോഷ് വർമ്മ ഗാനരചനയും, രഞ്ചിൻരാജ് സംഗീതം, പശ്ചാത്തല സംഗീതം എന്നിവയും , രതീഷ്റാം
ഛായാഗ്രഹണവും, ജോൺകുട്ടി എഡിറ്റിംഗും, രാജീവ് കോവിലകം കലാസംവിധാനവും , രഞ്ജിത്ത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യം ഡിസൈനും നിർവഹിക്കുന്നു.  

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ
കൊള്ളാവുന്ന ചിത്രമാണിത്. രണ്ടാം പകുതിയാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. കോമഡി പശ്ചാത്തലത്തിൽ നമ്മുക്ക് ചുറ്റുമുള്ള പല വിഷയങ്ങളും പ്രമേയത്തിൽ ഉണ്ട്


കഥാസന്ദർഭത്തിന് അനുസച്ചരിച്ചുള്ള ഗാനങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്. കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിൽ  പൊതിഞ്ഞ ചിത്രമാണ് " കള്ളനും ഭഗവതിയും " .




 
 
 

No comments:

Powered by Blogger.