കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഫാമിലി കോമഡി എന്റർടെയ്നർ 'എന്താടാ സജി'യിലെ സെക്കന്റ് വീഡിയോ സോങ്ങ് പുറത്തിറങ്ങി".കുഞ്ചാക്കോ ബോബനും ജയസൂര്യയും  ഒന്നിക്കുന്ന https://youtu.be/S2j3JTuOWJY ഫാമിലി കോമഡി എന്റർടെയ്നർ 'എന്താടാ സജി'യിലെ സെക്കന്റ് വീഡിയോ സോങ്ങ് പുറത്തിറങ്ങി"


മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" വീഡിയോ സോങ് പുറത്തിറങ്ങി. "ആത്മാവിന്" എന്നു തുടങ്ങുന്ന ഗാനം ആണ് പുറത്തിറങ്ങിയത് വില്യം ഫ്രാൻസിസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നിത്യാ മാമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് "എന്താടാ സജി" നിർമ്മിക്കുന്നത്. നിവേദ തോമസ് നായികയായി എത്തുന്നു ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയ്നറാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും,ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രെത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചത്.


എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം വില്യം ഫ്രാൻസിസ്  നിർവഹിക്കുന്നു. ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ-ജെക്ക്‌സ് ബിജോയ്,എസ്‌സിക്യൂട്ടീവ്‌പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റും ഡിസൈനർ-സമീറ സനീഷ്,പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങലൂർ,ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ,വിഎഫ്എക്‌സ്-Meraki, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ,പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്സ്ക്യുറ പി.ആർ.ഓ-മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.No comments:

Powered by Blogger.