" കബ്സ " ആക്ഷൻ എന്റെർടെയ്നർ .



Rating : 2.75 / 5 .

സലിം പി. ചാക്കോ .

cpK desK.



ആർ . ചന്ദ്രു രചനയും സംവിധാനവും നിർവ്വഹിക്കുന്ന "  കബ്സ " തിയേറ്ററുകളിൽഎത്തി.മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങിയഭാഷകളിലും  ഈ  ചിത്രം റിലീസ് ചെയ്തു. 



1945 ൽ സംഗ്രാമ നഗറിൽ നിന്നാണ്  സിനിമയുടെ തുടക്കം. പിന്നീട് അമർപൂർ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കഥ നീങ്ങുന്നു. ഒരു ഗാന്ധിയൻ അനുയായിയെ ബ്രിട്ടീഷ് പട്ടാളവും അനുയായികളും ചേർന്ന് കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആൺമക്കളും തെക്കൻ നഗരത്തിലേക്ക് താമസം മാറ്റുന്നു. ഇളയ സഹോദരൻ അർക്കേശ്വര ഇന്ത്യൻ സേനയിൽ പൈലറ്റാണ്. അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. 


സംസ്ഥാനത്ത് അധികാരത്തിനായി രണ്ട് എതിരാളികൾ . ഒന്നിൽ രാജകുടുംബവും ഉൾപ്പെടുന്നു. മറ്റൊന്ന് മാഫിയ കുടുംബവുമാണ് . മാഫിയ തലവന്റെ മകൻ നാട്ടിലേക്ക് മടങ്ങുബോൾ അർകേശ്വരയുടെ ജേഷ്ഠൻ അവന കൊല്ലുന്നു. മാഫിയ തലവനും സംഘവും ചേർന്ന് അർക്കേശ്വരയുടെ സഹോദരനെ കൊന്നവരെ ശിക്ഷിക്കാൻ അവൻ തയ്യാറാകുന്നു.അർക്കേശ്വരയ്ക്ക് തന്റെ എതിരാളികളുമായും അവനെയും അധോലോകത്തെയും ഉന്മമൂലനം ചെയ്യാൻ ബ്രിട്ടീഷുകാർ അയച്ചഭാർഗ്ഗവ്ഭക്ഷിഎന്നപോലീസുക്കാരനുമായി വരുന്നതിനാൽ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു. കാലഘട്ടത്തിലെഅധോലോകത്തിന്റെപശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിക്കുന്നത് . 


മാസ് , ആക്ഷൻ പിരിയോഡിക്കായി ഒരുങ്ങിയ "കബ്‌സ" നമുക്ക് മുന്നിൽ മൺമറഞ്ഞു പോയ യാതനകൾ നേരിടേണ്ടി വന്ന സ്വാതന്ത്രസമര സ്‌നേനികളുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്നതും സിനിമയിൽ പറയുന്നുണ്ട്. 


അർക്കേശ്വരനായി ഉപേന്ദ്ര റാവും , ഭാർഗ്ഗവ ബക്ഷിയായി കിച്ച സുദീപും, മധുമതിയായി ശ്രയശരണും വേഷമിടുന്നു. ശിവരാജ്‌കുമാർ , മുരളി ശർമ്മ, നവാബ് ഷാ, പോഷാനി കൃഷ്ണമുരളി,ജോൺകോക്കൻ,സുധ,ദേവ്ഗിൽ,കോട്ടശ്രീനിവാസറാവു, കബീർ ദുൽഹൻ സിംഗ് , കാമരാജൻ , ഡാനിഷ് അക്തർ, ലക്കി ലക്ഷ്മാൻ, പ്രമോദ് ഷെട്ടി, താഹ ഷാ , അവിനാഷ്, സുനീഷ് പുരാനിഖ് , അനൂപ് , ബി. സുരേഷ് , അശ്വത് നൈസാം , സന്ദീപ് മാലിനി,ചിരു,ജ്ജാൻതുടങ്ങിയവരോടെപ്പം തനയ്യ  ഹോപ്പ് " ചും ചും ചാലി ചാലി... " എന്ന ഗാനരംഗത്തിലും അഭിനയിക്കുന്നു. 


ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഹെഡ് യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗഗൻ.ബി.എ. എന്നിവരാണ്അണിയറപ്രവർത്തകർ.


കെ.ജി.എഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്‌റൂറാണ് കബ്സയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. സുധാംശു ഗാനരചന നിർവ്വഹിക്കുന്നു. അരുൺ വിജയ്, അന്ന ബേബി, എം.റ്റി. ശ്രുതികാന്ത്, എം.റ്റി സംഗീത് , മാത്യു റോയ്, സന്തോഷ് വെങ്കി, രവി ബസ്റ്റൂർ, സച്ചിൻ ബസ്റ്റൂർ, മനിഷ് ദിവാകർ , വൈഷ്ണവി കണ്ണൻ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്.ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ  ഫൈറ്റ് മാസ്റ്റേഴ്സ്  രവിവർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ തുടങ്ങിയവരും കബ്സയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു.   


ശ്രീസിദ്ധേശ്വരഎന്റർപ്രൈസസ് ,ആനന്ദ് പണ്ഡിറ്റ് പിക്ച്ചേഴ്സ് , ഇൻവെനിയോ ഒറിജിൻ എന്നിവയുടെ ബാനറിൽ ആനന്ദ് പണ്ഡിറ്റ് , ആർ. ചന്ദ്രു , അലങ്കാർ പാണ്ഡ്യൻ എന്നിവരാണ് 125 കോടി മുതൽ മുടക്കിലാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. E4 എന്റെർടെയ്ൻമെന്റാണ്ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


മേക്കിംഗിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.അർക്കേശ്വരയായിഉപേന്ദ്രറാവുമികച്ചപ്രകടനമാണ്നടത്തിയിരിക്കുന്നത്. ശ്രയ ശരൺ ഗംഭീര അഭിനയം നടത്തിയിരിക്കുന്നു. മുരളി ശർമ്മയും , സുനിൽ പുരാണിക്കും  തിളങ്ങി. 


ഒരു വലിയ ക്യാൻവാസിൽ ജീവിതത്തേക്കാൾ വലിയ സിനിമ നിർമ്മിക്കുന്നതിനാണ് കുടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗവും ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.


കെ.ജി.എഫ് എന്ന  സിനിമ അതേ രീതിയിൽ പകർത്താൻ നടത്തിയ ശ്രമം പാളി എന്നു തന്നെ പറയാം. കെ.ജി. എഫിലെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ അതേപോലെ തന്നെയാണ് ഈ സിനിമയിലും  ചിത്രീകരിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശരിയായില്ല എന്നു തന്നെ പറയാം . സമയ ദൈർഘ്യം കുറയ്ക്കാൻ ശ്രമിച്ചത് സിനിമയുടെ തുടർച്ച നഷ്ടപ്പെടുത്തി. 

No comments:

Powered by Blogger.