ജയം രവിയുടെ "അഖിലൻ " മാർച്ച് പത്തിന് റിലീസ് ചെയ്യും.




ജയം രവിയുടെ "അഖിലൻ " മാർച്ച് പത്തിന് റിലീസ് ചെയ്യും.



തമിഴ് സിനിമയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. ' തനി ഒരുവൻ ', ' മൃതൻ', ' ' റോമിയോ ജൂലിയറ്റ് ', ' വനമകൻ ', ' അടങ്കമറു' , ' കോമാളി' തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ കഥാപാത്രവും അവതരിപ്പിക്കുന്നത് ജയം രവി തന്നെ. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ' അഖിലൻ '. 


എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ' ഭൂലോക ' മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ .


ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയുംപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമയെന്ന്പ്രതീക്ഷിക്കാം.പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവുംനിർവഹിക്കുന്നു. ആദ്യന്തം കാണികളെ ത്രസിപ്പിക്കുന്ന ആക്ഷൻ എൻ്റർ ടൈനറായിരിക്കും ' *അഖിലൻ* ' എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചിത്രം കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.


സി.കെ. അജയകുമാർ .

( പി.ആർ.ഓ )

No comments:

Powered by Blogger.