" അഞ്ചാം വേദം "പൂർത്തിയായി.

 





" അഞ്ചാം വേദം "പൂർത്തിയായി. 

മാധ്യമ രംഗത്തുന്നിനുംദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം.സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം.


ടി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈചിത്രത്തിന്റെചിത്രീകരണംമലയോരമേഖലകളായഇടുക്കി.കട്ടപ്പന.ചെറുതോണി.പ്രദേശങ്ങളി ലായി  ചിത്രീകരണംപൂർത്തിയായിരിക്കുന്നുമുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ.


ഒരു പ്രണയ കഥഅവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി. ഒരു ഇൻവസ്റ്റിഗേറ്റീവ്ത്രില്ലർസ്വഭാവത്തിലാണ്ഈ ചിത്രത്തിന്റ അവതരണം.


മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്തുപോരുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട്.മനുഷ്യർക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമ്രദായം മനുഷ്യനു നൽകിയിട്ടുണ്ട്. എന്നാൽ അതിനെ സൗകര്യപൂർവ്വം മറക്കുകയാണ് സമുദായ സ്നേഹിതരെന്നു പറയുന്നവർ ചെയ്യന്നത്.ഇവിടെ പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബയുടേയും പ്രണയമാണ് ഈ ചിത്രം. പറയുന്നത്.



തികച്ചും സാധാരണക്കാരായ മനഷ്യരിലൂടെയാണ് ഈ ചിതത്തിന്റെ കഥ പറയുന്നത്.ഒറ്റ വാക്കിൽ പറഞ്ഞാൽ വിവാഹ ബന്ധം വേർപെടുത്തിയഒരുപെൺകുട്ടിയുടേയും അവിവാഹിതനായ ഒരു യുവാവിന്റേയും പ്രണയം മുസ്ലീം പശ്ചാത്തലത്തിലൂടെപറയുകയാണിവിടെ.ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.കൊറോണാ കാലഘട്ടത്തിലൂടെ യാണ്  ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.



തികച്ചും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.പ്രത്യേക ഓഡിയേഷനിലൂടെ യാണ് ഈ ചിത്രത്തിലെ ആഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായകനായ മുജീബ് പറഞ്ഞു.


The religion of the humanities (മനുഷ്യത്ത്വമാണ് ഏറ്റവും വലിയ മതം)എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.


വിഹാൻ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താർ, സാഹിബ എന്നിവരെഅവതരിപ്പിക്കുന്നത്.അമർനാഥ്, ജോളി, സജാദ് , സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിൻസി, അമ്പിളി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.


കഥ - മുജീബ് ടി.എം,തിരക്കഥ-സംഭാഷണം - ബിനീഷ് രാജ്.റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യാ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ്ഈണംപകർന്നിരിക്കുന്നു.ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഉൾ ഹക്ക് എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.


സാഗർ അയ്യപ്പനാണ് ഛായാഗ്രാഹകൻ , എഡിറ്റിംഗ്- ഹരിരാജ കൃപ.കലാസംവിധാനം - രാജേഷ് ശങ്കർ. മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ - ഉണ്ണി പാലക്കാട്.അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ബിനീഷ് രാജ്, ബാലു.പ്രൊഡക്ഷൻ മാനേജർ --രാജീവ്ഗോപി.പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകർ.



ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ്

No comments:

Powered by Blogger.