മികച്ച പൊളിറ്റിക്കൽ സറ്റെയർ സിനിമയാണ് " വെള്ളരിപട്ടണം " .



Rating : 3.75 / 5.

സലിം പി. ചാക്കോ .

cpK desK.



മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രമാണ്  "വെള്ളരിപട്ടണം".


ബിജുമോനോന്റെനരേഷനിലുടെയാണ് സിനിമയുടെ തുടക്കം . ചക്കരക്കുടം എന്നപഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് " വെള്ളരി പട്ടണം".  മഞ്ജുവാര്യര്‍ കെ.പി.സുനന്ദയെഅവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു.

ചക്കരക്കുടം ഗ്രാമ  പഞ്ചായത്തിലെ  യു .ഡി.പി, എൽ.ഡി.പി, ബി.ആർ.പി എന്നി പാർട്ടികളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. 


സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയംരമേശ്,മാലപാര്‍വ്വതി,വീണനായര്‍,പ്രമോദ് വെളിയനാട്, സജി സെബാന, സതീഷ് വെട്ടിക്കവല, കാർത്തിക്ക്എൻ.പി,ഹരീഷ് പേഗോൺ , രമ്യ സുരേഷ് ,ഹരീഷ് പൊങ്ങൻ തുടങ്ങിയവരാണ് " വെള്ളരിപട്ടണ'ത്തിലെ  മറ്റ് താരങ്ങൾ. 


ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ''വെള്ളരിപട്ടണം" എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിച്ചിരിക്കുന്നു.


ഛായാഗ്രഹണം അലക്സ് ജെ.പുളിക്കലും , എഡിറ്റിംഗ് അപ്പു എൻ.ഭട്ടതിരിയും , ഗാന രചന മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവരും സംഗീതം സച്ചിന്‍ശങ്കര്‍മന്നത്തും,കലാസംവിധാനംജ്യോതിഷ് ശങ്കറും,പ്രൊഡക്ഷന്‍ ഡിസൈനർ ബെന്നി കട്ടപ്പനയും, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് ബി.നായർ ,കെ.ജി.രാജേഷ്കുമാർ എന്നിവരും , പി.ആർ.ഓ എ.എസ് ദിനേശ് തുടങ്ങിയവരാണ്  അണിയറ ശിൽപ്പികൾ .


ആക്ഷേപഹാസ്യത്തിന്റെ നിറമുള്ള കഥാഗതിയാണ് . തിരക്കഥ നല്ല കാഴ്ചാനുഭവം നൽകുന്നു. മഞ്ജു വാര്യരുടെയും,സൗബിൻസാഹിറിന്റെയും മനോഹരമായ അഭിനയ പാടവമാണ് സിനിമയുടെ നട്ടെല്ല്. 


അവധിക്കാലം കുടുംബസമ്മേതം ചിരിച്ച് അസ്വദിക്കാൻ പറ്റിയ സിനിമയാണ്  "വെള്ളരിപട്ടണം " .എല്ലാത്തരം പ്രേക്ഷകർക്കും നല്ല അനുഭവം ഈ സിനിമ നൽകുന്നു. 

No comments:

Powered by Blogger.