ഒരു ക്ലാസിക്കൽ സിനിമയാണ് " തുറമുഖം " . മികച്ച അഭിനയവുമായി പൂർണ്ണിമ ഇന്ദ്രജിത്ത് . നിവിൻ പോളിയും, അർജുൻ അശോകനും തിളങ്ങി.



Rating : 4.25 / 5.

സലിം പി. ചാക്കോ .

cpK desK.



" ഇൻങ്കിലാബ് സിന്ദാബദ് " .


നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഛായാഗ്രഹണവും  സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് "തുറമുഖം " .


1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത്അവസാനിപ്പിക്കാന്‍തൊഴിലാളികള്‍നടത്തിയസമരവുമാണ്ചിത്രത്തിന്റെ പ്രധാന പ്രമേയം.


ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,അർജ്ജുൻഅശോകൻ, സുദേവ് നായർ,മണികണ്ഠൻ ആർ. ആചാരി,നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ , ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലിതേടി നിരവധിപേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു.കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന  കാലം. 


പിന്നീട് 1940-കളിലേക്കും അൻപതു കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചിതുറമുഖം,കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന ചില യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. കലുഷിതമായ ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്നഒരുകുടുബത്തിന്റെയുംഒരുനാടിന്റെയുംഅതിജീവനത്തിന്റെ കഥയാണ് "തുറമുഖം " . നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് "തുറമുഖം" എന്ന ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.


തിരക്കഥ സംഭാഷണം ഗോപൻ ചിദംബരൻ എഴുതുന്നു.എഡിറ്റിംഗ് ബി. അജിത്കുമാർ,കലാസംവിധാനം ഗോകുൽദാസ്,മേക്കപ്പ്റോണക്സ് സേവ്യർ,വസ്ത്രാലങ്കാരംസമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ,പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


2020ൽ പൂർത്തിയായ ഈ ചിത്രം 2021 ൽ റോട്ടർഡാം ഫിലിംഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനം നടത്തിയിരുന്നു. എന്നാൽ തിയറ്റർ റിലീസ് പല തവണ  മാറ്റിവയ്ക്കേണ്ടിവന്നു. ഒടുവിൽ മൂന്ന് വർഷത്തിനു ശേഷമാണ് "തുറമുഖം "തിയറ്ററുകളിലെത്തിയിരിക്കുന്നത് . പക്ഷേതിയറ്ററിലെത്താൻവൈകിയെന്ന തോന്നൽ "തുറമുഖം " സിനിമ കാണുമ്പോൾ തോന്നുകയേ ഇല്ല. മറിച്ചൊരു തരത്തിൽ ചിന്തിച്ചാൽ ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമയാണ് ‘തുറമുഖം’ എന്ന് പറയേണ്ടിവരും.


നിവിൻപോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തുറമുഖത്തിലെമൊയ്തു.വില്ലത്തരവും സ്നേഹവും അലിവും ഉള്ളിൽ സൂക്ഷിക്കുന്നകഥാപാത്രമാണിത്.യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ അർജുൻ അശോകന്റെ അഭിനയമാണ്  ഈ സിനിമയുടെ നട്ടെല്ല്. ഹംസ എന്ന തൊഴിലാളിയുടെ നിസ്സഹായതകളെ അർജുൻ അശോകൻ  നോക്കിലും വാക്കിലും നടപ്പിലും കൃത്യമായി വരച്ചിടുന്നു. സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രം മൊയ്തുവിന്റെ അമ്മയായി വേഷമിടുന്ന പൂർണ്ണിമ ഇന്ദ്രജിത്തിന്റേതാണ് . മികച്ച അഭിനയമാണ് പൂർണ്ണിമ ഇന്ദ്രജിത്ത് കാഴ്ചവെച്ചിരിക്കുന്നത് .


കറുപ്പിലും വെളുപ്പിലുമായി പറയുന്ന  കഥയാണ് തുറമുഖത്തിന്റെ അടിസ്ഥാനശില. കാലം മാറിയപ്പോൾ ഇടനിലക്കാരന്റെ ഇടങ്ങളിലേക്ക് ചില  യൂണിയനുകൾകടന്നുവരുന്നു.തൊഴിലാളികളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ ജീവിക്കാനായി വിയർപ്പൊഴുക്കിയ മൈമുക്കയുടെ  (ജോജു ജോർജ്ജ് ) കഥകൂടിയാണിത്  "തുറമുഖം " .


ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളികൾ നടത്തിയ പോരാട്ടം മട്ടാഞ്ചേരി വെടിവയ്പ്പിലേക്ക് എത്തിച്ചേർന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


‘‘കാട്ടാളന്മാർ നാടു ഭരിച്ചു

നാട്ടിൽ തീ മഴ പെയ്തപ്പോൾ

പട്ടാളത്തെ പുല്ലായ് കരുതിയ

മട്ടാഞ്ചേരി മറക്കാമോ?’’.


ഓർമയുണ്ടോ ഈ മുദ്രാവാക്യം? ഓർക്കേണ്ടവർപോലും സൗകര്യപൂർവം മറക്കുന്നതാണ് മട്ടാഞ്ചേരിയിലെതൊഴിലാളികളുടെ ചോരയിലെഴുതിയ ആ ചരിത്രം. മട്ടാഞ്ചേരിയിൽ പൊലീസിന്റെ തോക്കിനു മുന്നിൽ തൊഴിലാളികൾ ചിന്തിയ ചോരയിൽ മുക്കി എഴുതിയ ഇതിഹാസമാണ് "തുറമുഖം " .


മലയാളത്തിൽ ശക്തമായ ഒരു രാഷ്ട്രീയ സിനിമയാണ് " തുറമുഖം " . തുറമുഖം ഒരു കെമേഴ്സ്യൽ സിനിമയല്ല.   ക്ലാസിക് സിനിമകളിൽ ഒന്നാണ് " തുറമുഖം " .


ലാൽസലാം.

No comments:

Powered by Blogger.