സൈജു കുറുപ്പിന്റെ ജന്മദിനത്തിൽ ടൈറ്റിൽ പ്രഖ്യാപിച്ചു. " പാപ്പച്ചൻ ഒളിവിലാണ് " നിർമ്മാണം : തോമസ് തിരുവല്ല . സംവിധാനം : സിന്റോ സണ്ണി.


 "പാപ്പച്ചൻ ഒളിവിലാണ് ".

 

നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് "പാപ്പച്ചൻ ഒളിവിലാണ് " എന്നു നാമകരണം ചെയ്തിരിക്കുന്നു.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.


തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ. എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു ക്കുറുപ്പിൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്.


വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.. ഇവിടുത്തെ ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെസംഘർഷങ്ങളാണ്ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ശ്രിന്ദയും ദർശനയും( സോളമന്റെ തേനീച്ചകൾ ഫെയിം) നായികമാർ.


വിജയ രാഘവൻ , അജു വർഗീസ്, ജോണി ആന്റണി , കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺരാജ്, ഷിജു മാടക്കരഎന്നിവർക്കൊപ്പംസംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.കലാ സംവിധാനം - വിനോദ് പട്ടണക്കാടൻ,കോസ്റ്റ്യൂം   ഡിസൈൻ സുജിത് മട്ടന്നൂർ,മേക്കപ്പ്  മനോജ് - കിരൺ എന്നിവരും,ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ ,പ്രൊഡക്ഷൻ മാനേജർ  ലിബിൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്,പ്രൊഡക്ഷൻ കൺടോളർ - പ്രശാന്ത് നാരായണൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 


ഈ ചിതത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ്.

മഞ്ജു ഗോപിനാഥ് .

ഏ.എസ് ദിനേശ് .

( പി.ആർ.ഓ )


No comments:

Powered by Blogger.