"പൂക്കാലം "തയ്യാറാകുന്നു.





"പൂക്കാലം "തയ്യാറാകുന്നു.


ക്യാമ്പസ് ജീവിതത്തിന്റെ രസാകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന ചിത്രമാണ് " ആനന്ദം " . ഗണേഷ് രാജ് എന്ന നവാഗതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെസഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഗണേഷ് കടന്നുവന്നത്. ആനന്ദത്തിനു ശേഷം നല്ലൊരു ഇടവേളയായിരുന്നു.. ആ ഇട വേള ബ്രേക്കു ചെയ്തു കൊണ്ടാണ് ഇപ്പോൾ പൂക്കാലമൊരുക്കുന്നത്.

 

പൂക്കാലത്തിന്റെപ്രത്യേകതകൾ. 

...............


പൂക്കാലം എന്നും സന്തോഷത്തിന്റെ നിറങ്ങൾ സമ്മാനിക്കുന്നതാണ്.നൂറു വയസ്സുള്ള ദമ്പതിമാരുടെ കഥയാണ് പൂക്കാലം എന്ന ചിത്രത്തിലൂടെ ഗണേഷ് രാജ് അവതരിപ്പിക്കുന്നത്.


കാർഷിക വിളകളുടെ നാട്ടിലെ ഒരിടത്തരം കുടുംബത്തിലെ ഇട്ടൂപ്പും - കൊച്ചുത്രേസ്യാമ്മയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.വിജയ രാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരെ അവതരിപ്പിക്കുന്നത്. നൂറു വയസ്സുകാരന്റെ മേക്കപ്പണിയാൻ തന്നെ ഏറെ സമയം വേണ്ടി വന്നിരുന്നതായി ഗണേഷ് രാജ് പറഞ്ഞു. 


ഒരു കാലഘട്ടത്തിൽ നാടകരംഗത്തെ സൂപ്പർ സ്റ്റാർ ആയിരുന്നുകെ.പി.ഏ.സി. ലീല.അമ്പതുവർഷങ്ങൾക്കു ശേഷമാണ് കെ.പി.ഏ.സി.ലീല വീണ്ടുവീണ്ടുമെത്തുന്നത്.: അമ്പതു വർഷങ്ങൾക്കു ശേഷം ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിൽ അഭിനയിച്ചാണ് വീണ്ടും അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.


രൗദ്രത്തിലെ അഭിനയത്തിന് ഏറ്റം നല്ല നടിയായും തെരഞ്ഞടുക്കപ്പെട്ടു. നാലു തലമുറക്കാരുടെ കുട്ടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എത്സിയുടെമന:സമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തിൽ പല മാറ്റങ്ങൾക്ക് ഇടയാക്കുകയുംപലതിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്യുന്നു.




അന്നു ആന്റണിയാണ് എത്സി എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.എറെ വിജയം നേടിയ ഹൃദയം എന്ന ചിത്രത്തിലെമായഎന്നകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അന്നു ആന്റെണി.സുശീൽ ആണ് എത്സി യുടെ ഭാവി വരൻ അരുൺ കുര്യൻ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബുസലിമാണ്. എത്സിയുടെ പിതാവ് എന്ന കഥാപാത്രത്തെയാണ് അബു സലിം അവതരിപ്പിക്കുന്നത്.




മുഴുനീള കോമഡി കഥാപാത്രം കൂടിയാണിത്.വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സഹാസിനിയും അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജഗദീഷ്, ജോണി ആന്റെണി  രാധാ ഗോമതി, ഗംഗാ മീരാ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എന്നിവരുടെ വരികൾക്ക് സച്ചിൻ വാര്യർ ഈണം പകർന്നിരിക്കുന്നു.ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും മിഥുൻ മുരളി എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം -സൂരജ്കുറവിലങ്ങാട്.മേക്കപ്പ് റോണക്സ് സേവ്യർ . കോസ്റ്റ്യും - ഡിസൈൻറാഫികണ്ണാടിപ്പറമ്പ്നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്.


സി.എൻ.സി. സിനിമാസ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രം ഏപ്രിൽഎട്ടിന്പ്രദർശനത്തിനെത്തുന്നു


വാഴൂർ ജോസ്.

No comments:

Powered by Blogger.