" തല വര "ചോറ്റാനിക്കരയിൽ .


 " തല വര "ചോറ്റാനിക്കരയിൽ .പ്രസാദ്മുഹമ്മ,ജയൻചേർത്തല,നന്ദകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ ചോറ്റാനിക്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''തല വര "എന്ന ചിത്രത്തിന്റെ പൂജ, ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് നടന്നു.സൂപ്പർ ഹിറ്റ് ചിത്രമായ "മാളികപ്പുറ"ത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ്പിള്ള ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.


എൻ പടം, പാർത്തിവ് മൂവി പ്രൊഡക്ഷൻ എന്നീ ബാനറിൽ നന്ദകുമാർ,പൂർണ്ണിമ നന്ദകുമാർ,ബിനോയ് കെ മാത്യു റാന്നി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റനേഷ് പാലോടൻ നിർവ്വഹിക്കുന്നു.


സംഗീതം-ടീം മ്യൂസിക്ക് കൊച്ചി, പ്രൊജക്ട് ഡിസൈനർ-സുമേഷ്,ലൈൻ പ്രൊഡ്യൂസർ-ജഗൻ,പ്രൊഡക്ഷൻ മാനേജർ-വികാസ്, എഡിറ്റർ-ദീപ,ആക്ഷൻ-ബിറ്റോ ജോൺ.എൻ പടം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ" തല വര " മാർച്ച് ഒമ്പത് മുതൽ ചോറ്റാനിക്കരയിൽ ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.