"ചതുരം"സൈന പ്ലേയിൽ റെക്കോർഡ് കാഴ്ചക്കാരെയും സ്വന്തമാക്കി ചതുരം മുന്നേറുന്നു.


 


"ചതുരം"സൈന പ്ലേയിൽ റെക്കോർഡ് കാഴ്ചക്കാരെയും സ്വന്തമാക്കി ചതുരം മുന്നേറുന്നു. 


സ്വാസിക, റോഷൻ മാത്യു എന്നിവരെ മുഖ്യവേഷങ്ങളിൽ അവതരിപ്പിച്ച് സിദ്ധാർത്ഥ്ഭരതൻഅണിയിച്ചൊരുക്കിയ സിനിമ ചതുരം, സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമിൽറിലീസ് ചെയ്തു. തിയേറ്ററുകളിൽമികച്ചഅഭിപ്രായത്തോടെ തന്നെ വിടവാങ്ങിയ ചിത്രം സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. 


മികച്ച താരനിര അണിനിരക്കുന്ന ചിത്രത്തിന് ആദ്യദിവസം തന്നെ ഒടിടി യിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചർച്ച ചെയ് ചിത്രത്തിന് സാധാരണയായി വലിയ ചിത്രങ്ങൾ തിയേറ്റർ റിലീസ് സമയത്ത് ഒരുക്കുന്ന പ്രൊമോഷനേക്കാളും വലിയ പരിവേഷവുമായാണ്, തിയേറ്റർ റിലീസ് കഴിഞ്ഞ് ഒടിടി റിലീസിനു  എത്തിയ ഈ ചിത്രം മുന്നോട്ട് വച്ചത്. ഔട്ട് ഡോർ ബ്രാന്റിങ്ങ്, ഡിജിറ്റൽ പ്രൊമോഷൻ, ബസ് ബ്രാന്റിങ്ങ്, ലിഫ്റ്റ് ബ്രാന്റിങ്ങ് തുടങ്ങി എല്ലായിടങ്ങളിലും ഇപ്പോൾ ചതുരം സിനിമയുടെ സാന്നിധ്യം അറിഞ്ഞുകഴിഞ്ഞു.ആളുകൾക്കിടയിൽ ചർച്ചാവിഷയമായി മാറുന്നതിനിടെ തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച ചതുരം, സൈന പ്ലേയിൽ എത്തിയപ്പോൾ  തിയ്യേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് മറ്റൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത് .


സ്വാസിക , റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത  " ചതുരം ( SQUARE ) സെപ്റ്റംബർ പതിനാറിനാണ് തീയേറ്ററുകളിൽ എത്തിയത്. 


രചന സിദ്ധാർത്ഥ് ഭരതനും, വിജോയ് തോമസും, ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും  , സംഗീതം പ്രശാന്ത് പിള്ളയും,കലാസംവിധാനംഅഖിൽരാജ് ചിറയിലും , സംഘട്ടനം മാഫിയ ശശിയും നിർവ്വഹിച്ചിരിക്കുന്നു. 


ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിരിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് " ചതുരം " നിർമ്മിച്ചിരിക്കുന്നത് .


സലിം പി. ചാക്കോ


No comments:

Powered by Blogger.