പൃഥിരാജ് സുകുമാരൻ - ബ്ലെസി ചിത്രം "ആടുജീവിതത്തിന്റെ " ചിത്രീകരണം തുടങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം.

പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആടുജീവിതം " . ആടുജീവിതത്തിന്റെ ചിത്രീകരണം 2018 മാർച്ച് ഒന്നിനാണ് തുടങ്ങിയത്. 


https://www.youtube.com/watch?v=QFklioK_J8w


ബന്യാമിന്റെ പ്രസിദ്ധമായ നോവൽ  " ആടു  ജീവിതം" ആണ് സിനിമയാകുന്നത്. തിരക്കഥ, സംഭാഷണം ബ്ളസിയും, സംഗീതം ഏ. ആർ. റഹ്മാനും , ഛായാഗ്രഹണം കെ. യു. മോഹനനും, എഡിറ്റിംഗ് രാജാമുഹമ്മദുംനിർവ്വഹിക്കുന്നു. കെ.ജി. എ ഫിലിംസിന്റെ ബാനറിൽകെ.ജി.ഏബ്രഹാമാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽപൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുുന്നത് .


പൃഥിരാജ് സുകുമാരൻ നജീബ് മുഹമ്മദായും , അമലപോൾ  സൈനുവായും, വിനീത് ശ്രീനിവാസൻ മഹറായും, അപർണ്ണ ബാലമുരളി രൂവയായും , ലെന അയിഷയായും. സന്തോഷ് കിഴാറ്റൂർ ഹംസയായും,  ആശിഷ് വിദ്യാർത്ഥി ആദിറാമയും ,ജോയി ബദാലിനി  ജയറാമായും , തലിബ് മുഹമ്മദ് അറബി മാസ്റ്റാറായും വേഷമിടുന്നു.


വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ  ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് " ആടുജീവിതം " . ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിന്റെ 1962 മെയ് 15ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് "ആടുജീവിതം " .


കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധുവഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്ക് പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ അരേയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും, സ്പോൺസർ ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് " ആടുജീവിതം" പറയുന്നത്.


സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.